ഈ അക്രമികളെ അറിയാമോ? മിഠായിത്തെരുവിൽ ആക്രമണം നടത്തിയവരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട്‌ പൊലീസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 10, 2019, 03:33 AM | 0 min read

കോഴിക്കോ‌ട‌് > ഹര്‍ത്താലിനിടെ വർഗീയ കലാപം ലക്ഷ്യമിട്ട്‌ മിഠായിത്തെരുവില്‍ ആക്രമണം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മിഠായിത്തെരുവിലും കോഴിക്കോട‌് നഗരത്തിലും അക്രമം നടത്തിയ 11 ആർഎസ‌്എസ്സുകാരുടെ ചിത്രങ്ങളാണ്‌ പൊലീസ‌് പുറത്തുവിട്ടത്‌. ഇവരിൽ ഹർത്താൽ ദിവസം കടകൾ അടിച്ചുതകർത്തവരും തലേദിവസം നഗരത്തിൽ വ്യാപക അക്രമം നടത്തിയവരുമുണ്ട‌്. മാധ്യമങ്ങളെ അക്രമിച്ചവരുടെ ഫോട്ടോകളും ഇതിൽ ഉള്ളതായാണ‌് വിവരം.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടർന്ന്‌ നടത്തിയ ഹര്‍ത്താലിനിടെ‍ മിഠായിത്തെരുവിനോട് ചേര്‍ന്നുള്ള കോയന്‍കോ ബസാറില്‍ 16 കടകളാണ് ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ എറിഞ്ഞും അടിച്ചും തകര്‍ത്തത്. മിഠായിത്തെരുവ‌് അക്രമവുമായി ബന്ധപ്പെട്ടുമാത്രം ഇതുവരെ 32 പേർ അറസ‌്റ്റിലായിട്ടുണ്ട‌്. ബാക്കിയുള്ളവരെക്കൂടി പിടികൂടാനുള്ള ശ്രമം പൊലീസ‌് ഊർജിതമാക്കി.  ഫോട്ടോയിൽ ഉള്ളവരെക്കുറിച്ച‌് വിവരം ലഭിക്കുന്നവർ കസബ എസ‌്ഐയെയോ സൈബർ സെല്ലിനെയോ വിവരം അറിയിക്കണം. ഫോൺ: 9497980710, 9497976009.

പൊലീസ്‌ പുറത്തുവിട്ട ചിത്രങ്ങൾ:



deshabhimani section

Related News

View More
0 comments
Sort by

Home