മുടക്കമില്ലാതെ പമ്പ സർവീസുകൾ

കോട്ടയം
ശബരിമല തീർഥാടകർക്കായി കോട്ടയം ഡിപ്പോയ‌്ക്ക‌് അനുവദിച്ച കെഎസ‌്ആർടിസി പമ്പ സർവീസുകൾ പണിമുടക്ക‌് ദിനത്തിലും മുടക്കമില്ലാതെ സർവീസ‌് നടത്തി. തീർഥാടകർക്ക‌് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ‌് പമ്പ, എരുമേലി സർവീസുകളെ പണിമുടക്കിൽ നിന്ന‌് ഒഴിവാക്കിയത‌്. 33 സർവീസുകളാണ‌് കോട്ടയത്തുനിന്ന‌് പമ്പക്കുള്ളത‌്. ഇവ കൂടാതെ കോട്ടയം റെയിൽവേ സ‌്റ്റേഷനിൽ നിന്ന‌് എരുമേലിക്ക‌് ചെയിൻ സർവീസ‌് നടത്തുന്ന 12 ബസുകളും നിരത്തിലിറങ്ങി. പലതും രണ്ടുതവണ സർവീസ‌് നടത്തി. തീർഥാടകർക്ക‌് അൽപം പോലും ബുദ്ധിമുട്ടുണ്ടാകാതെ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു.









0 comments