പാര്‍വതി പുത്തനാറിന് പുതുജീവന്‍; തലസ്ഥാനവാസികളുടെ ആഗ്രഹം സഫലമാകുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം > മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച പാര്‍വതി പുത്തനാറിന് പുതുരൂപം കൈവന്നിരിക്കുന്നുവെന്നും കാലങ്ങളായി തലസ്ഥാനവാസികളുടെ ആഗ്രഹമായിരുന്നു ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെ ആയിരുന്നു. ആ യോഗത്തിലെ തീരുമാനം നടപ്പാക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവളം മുതല്‍ ആക്കുളം വരെയുള്ള ഭാഗത്തെ മാലിന്യങ്ങള്‍ മുഴുവന്‍ നീക്കി കേരളാ വാട്ടര്‍വെയ്‌സ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി.ഇപ്പോള്‍ പാര്‍വ്വതീ പുത്തനാറിന്റെ ആഴം കൂട്ടല്‍ പ്രവൃത്തിയാണ് നടക്കുന്നത്. വീടുകളിലെ സെപ്റ്റിക് മാലിന്യങ്ങള്‍ എത്തുന്നത് തടയാനും പദ്ധതിയുണ്ട്. ശുചിത്വമിഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
അരനൂറ്റാണ്ട് മുമ്പത്തേതു പോലെ പാര്‍വതി പുത്തനാറിലൂടെ ബോട്ടുകള്‍ ഓടിക്കാനുള്ള നിശ്ചയദാര്‍ഢ്യവുമായാണ് പുനരുജ്ജീവന പദ്ധതി പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി









0 comments