ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം > സംസ്ഥാനത്തെ വിവിധ ചുമതലകൾ വഹിച്ചിരുന്ന ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയുണ്ടായിരുന്ന ഡിഐജി (ഇൻറലിജൻസ്) എസ് സുരേന്ദ്രനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി മാറ്റി നിയമിച്ച് ഉത്തരവായി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായ പി പ്രകാശിനെ ആംഡ് പോലീസ് ബറ്റാലിയൻ ഡി.ഐ.ജിയായും നിയമിച്ചു.
ഡി.ഐ.ജി (ഹെഡ്ക്വാർട്ടേഴ്‌സ്) കോറി സഞ്ജയ്കുമാർ ഗുരുഡിനെയും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായ കാളിരാജ് മഹേഷ് കുമാറിനെയും പരസ്പരം മാറ്റി നിയമിച്ചു. വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ ഈസ്‌റ്റേൺ റേഞ്ച് എസ്.പി ജെയിംസ് ജോസഫിനെ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ടോമി കെ.എമ്മിനെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായും നിയമിച്ചു.









0 comments