ബിജെപി പ്രവർത്തകന്റെ വീടാക്രമിച്ച ആർഎസ‌്എസുകാർ പിടിയിൽ

പത്തനംതിട്ട > കഴിഞ്ഞ ഹർത്താൽ ദിനത്തിൽ ബിജെപിക്കാരന്റെ വീടിന‌് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ സഹോദരങ്ങളായ രണ്ട‌് ആർഎസ‌്എസുകാർ പിടിയിൽ. വിമുക്ത ഭടനും വള്ളിക്കോട്ടെ പ്രധാന ബിജെപി പ്രവർത്തകനുമായ വള്ളിക്കോട‌് കുഴിമണ്ണേത്ത‌് ഗോപാലകൃഷ‌്ണൻ നായരുടെ വീടിന‌് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ കുഴിമണ്ണേത്ത‌് വിജയൻപിള്ളയുടെ മക്കളായ വിപിൻ വി പിള്ള (21), 17 വയസ്സുകാരൻ എന്നിവരെയാണ‌് പത്തനംതിട്ട പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തത‌്. ഇതോടെ സംഭവം സിപിഐ എമ്മിന്റെ മേലിൽ കെട്ടിവയ‌്ക്കാനുള്ള സംഘപരിവാർ നീക്കംപൊളിഞ്ഞു. വിപിൻ ആർഎസ‌്എസിന്റെ മുഖ്യശിക്ഷകാണ‌്.
ഹർത്താൽ വിജയിപ്പിക്കുന്നത‌് ആലോചിക്കുന്നതിനായി ഗോപാലകൃഷ‌്ണപിള്ളയുടെ വീട്ടിലാണ‌് തലേദിവസം രാത്രി യോഗം ചേർന്നത‌്. ഹർത്താൽ ദിവസം രാത്രി വിപിന്റെ നേതൃത്വത്തിലെത്തിയ സംഘം ഗോപാലകൃഷ‌്ണപിള്ളയുടെ വീടിന‌് നേരെ കല്ലെറിയുകയായിരുന്നു. ജനലും കതകും തകർന്നു. സംഭവം സിപിഐ എമ്മാണ‌് ചെയ‌്തതെന്ന‌് വലിയ പ്രചാരണമാണ‌് സംഘപരിവാർ നടത്തിയത‌്. പിന്നീട‌് വസ‌്തുത മനസ്സിലാക്കിയ ഗോപാലകൃഷ‌്ണപിള്ള നൽകിയ പരാതിയിലാണ‌് അറസ‌്റ്റ‌്.









0 comments