അക്രമം: 745 ബിജെപി ക്രിമിനലുകള്‍ അറസ്റ്റില്‍; 628 പേര്‍ കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം > ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇതുവരെ 745 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കരുതല്‍ തടങ്കലില്‍ എടുത്തവരുടെ എണ്ണം 628 ആയി ഉയര്‍ന്നു.
അക്രമപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി പൊലീസ് ആല്‍ബം തയ്യാറാക്കുകയാണ്. അക്രമികളെ കണ്ടെത്തുന്നതിനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചു. അക്രമികളുടെ ലിസ്റ്റ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറും. കടുത്ത നടപടികളിലേക്കാണ് പൊലീസ് കടക്കുന്നത്.









0 comments