എടപ്പാളിലും മഞ്ചേരിയിലും കൊലവിളിയുമായെത്തിയ അക്രമി സംഘികളെ നാട്ടുകാര്‍ തുരത്തി-Video

മലപ്പുറം > എടപ്പാളിലും മഞ്ചേരിയിലും ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയ സംഘപരിവാറുകാരെ നാട്ടുകാര്‍ വിരട്ടിയോടിച്ചു. എടപ്പാള്‍ അമ്പതോളം ബൈക്കുകളില്‍ കൊലവിളിയുമായി എത്തിയ ആര്‍എസ്എസ് അക്രമികളെ ജനക്കുട്ടം ടൗണില്‍ തടഞ്ഞു. ജനങ്ങളുടെ പ്രതിഷേധം നേരിടാനാവാതെ അക്രമികളില്‍ പലരും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. മറ്റുചിലര്‍ ബൈക്ക് തിരിച്ച് ഇടവഴികളിലൂടെ പാഞ്ഞു.
രാവിലെ കടകള്‍ അടപ്പിച്ച ശേഷം സിപിഐ എം പ്രവര്‍ത്തകരെ ബിജെപി സംഘം ആക്രമിച്ചിരുന്നു. കടകള്‍ അടപ്പിക്കുന്നത് എതിര്‍ത്ത ജനക്കുട്ടത്തിനിടയിലേക്ക് ആര്‍എസ്എസ് ബിജെപി സംഘം ബൈക്കുകള്‍ ഓടിച്ചുകയറ്റി. അഞ്ച് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികളെ തുരത്താന്‍ പൊലീസ് ലാത്തി വീശി.
മഞ്ചേരിയില്‍ രാവിലെ കടകള്‍ അടപ്പിക്കാനുള്ള ആര്‍എസ്എസ് സംഘത്തിന്റെ ആഹ്വാനം മിക്ക വ്യാപാരികളും തള്ളി. ഇതോടെ സംഘടിച്ചെത്തിയ നൂറോളം വരുന്ന ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ കടക്കാരെ ഭീഷണിപ്പെടുത്താനാരംഭിച്ചു. സഹികെട്ട കച്ചവടക്കാരും നാട്ടുകാരും യാത്രക്കാരുമടക്കം ആയിരത്തോളം പേര്‍ പ്രകടനമായി എത്തി അക്രമികളെ വിരട്ടിയോടിക്കുകയായിരുന്നു.
മലപ്പുറത്ത് ഹര്‍ത്താല്‍ തള്ളി ജനങ്ങള്‍ കടകള്‍ തുറക്കുകയും വാഹനങ്ങള്‍ നിരത്തിലിറിങ്ങുകയും ചെയ്‌തതോടെയാണ് സംഘപരിവാര്‍ അക്രമത്തിന് തുനിഞ്ഞത്. സിപിഐ എം തവനൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും മണിയങ്കോട് ബ്രാഞ്ച് ഓഫീസും തകര്‍ത്തു. എടപ്പാളില്‍ ലോറി ഡ്രൈവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. തിരൂരില്‍ വിവാഹ പാര്‍ടി സഞ്ചരിച്ച രണ്ട് കാര്‍ തകര്‍ത്തു. താനുരില്‍ ബൈക്ക് യാത്രക്കാരനെ മര്‍ദിച്ചു. മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി. രാമപുരത്ത് ടൂറിസ്റ്റ് ബസിന് കല്ലെറിഞ്ഞു.
വാഴയൂരിരിലും പൊന്നാനിയിലും എസ്‌ഐ അടക്കം മുന്നു പൊലീസുകാര്‍ക്ക് ആര്‍എസ്എസ് അക്രമത്തില്‍ പരിക്കുണ്ട്. തിരൂരില്‍ സിറ്റി ഹോട്ടലിനും പൊന്നാനിയിലും മഞ്ചേരിയിലും ലോറിക്കും കല്ലേറിഞ്ഞു. പൊന്നാനിയില്‍ ആശുപത്രിയിലേക്ക് വന്ന ഡോക്ടറുടെ കാര്‍ അടിച്ചു തകര്‍ത്തു. തിരൂര്‍ പുറത്തൂരില്‍ വ്യാപാരി വ്യവസായി സമിതി നേതാവിന്റെ സ്ഥാപനത്തിന് പെട്രോള്‍ ബോംബ് എറിഞ്ഞു. അങ്ങാടിപ്പുറത്ത് കെഎസ്ആര്‍ടിസിക്ക് കല്ലെറിഞ്ഞ 7 പേര്‍ അറസ്റ്റിലായി.









0 comments