ശബരിമല സന്നിധാനത്ത്‌ യുവതികളെത്തി ; ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 02, 2019, 03:30 AM | 0 min read

ശബരിമല> ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ബിന്ദുവും കനകദുര്‍ഗയും. പുലര്‍ച്ചെ തങ്ങള്‍ ദര്‍ശനം നടത്തിയെന്ന്‌  ഇരുവരും പറഞ്ഞു.പുലർച്ചെ ഒന്നരയോടെ പമ്പയിൽനിന്ന്‌ പുറപ്പെട്ട്‌  3.30ന്‌ സന്നിധാനത്തെത്തി.

കറുപ്പുവസ്ത്രമണിഞ്ഞാണ് ഇരുവരും ദര്‍ശനം നടത്തിയത്. യുവതികള്‍ സന്നിധാനത്ത്‌ ദർശനം നടത്തുന്ന ദൃശ്യങ്ങളും ചാനലുകള്‍ പുറത്തുവിട്ടു. ഇവര്‍ ഡിസംബർ 24ന്‌ ദര്‍ശനം നടത്താനായി എത്തിയിരുന്നുവെങ്കിലും വൻ പ്രതിഷേധത്തെ തുടർന്ന്‌ തിരിച്ചിറങ്ങുകയായിരുന്നു.

കോഴിക്കോട്‌ കൊയിലാണ്ടി സ്വദേശിയാണ്‌ ബിന്ദു അമ്മിണി (41). തലശേരി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അസി. പ്രൊഫസർ ആണ്‌. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ്‌ കനകദുർഗ(40)

തലശേരി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അസി. പ്രൊഫസർ കോഴിക്കോട് കൊയിലാണ്ടിയിലെ ബിന്ദു അമ്മിണി
Read more: http://www.deshabhimani.com/news/kerala/sanghparivar-attack-in-sabarimala/77215മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ്‌ കനകദുർഗ(40).

പൊലീസ്‌ സംരക്ഷനത്തിലാണ്‌ ദൾശനം നടത്തിയതെന്ന്‌ ഇരുവരും പറഞ്ഞു. പമ്പയിലെത്തി പൊലീസ്‌ സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. പമ്പയിൽനിന്ന്‌ സന്നിധാനം വരെയുള്ള യാത്രയിൽ ഏതാനും ഭക്‌തർ  തിരിച്ചറിഞ്ഞെങ്കിലും പ്രതിഷേധമുണ്ടായില്ല.

ബിന്ദുവിന്റെ കൊയിലാണ്ടിയിലേയും വീടിനും  കനകദുർഗയുടെ അരീക്കോട്ടേയും അങ്ങാട്ടിപ്പുറത്തേയും വീടിന്‌ പൊലീസ്‌ സംരക്ഷണം കൊടുത്തിട്ടുണ്ട്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home