നവോത്ഥാനം സംരക്ഷിക്കാന്‍ വനിതാ മതിലില്‍ കന്യാസ്ത്രീകളും

കൊച്ചി > നവോത്ഥാന സംരക്ഷണത്തിനായി തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ അണിചേര്‍ന്ന വനിതാ മതിലില്‍ പങ്കെടുക്കാന്‍ കന്യാസ്ത്രീകളുമെത്തി. യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ പെട്ട കന്യാസ്ത്രീകളാണ് കൊച്ചിയില്‍ വനിതാ മതിലില്‍ ലക്ഷങ്ങള്‍ക്കൊപ്പം പങ്കാളികളായത്. ജാതിമതഭേധമന്യേ സ്ത്രീസമത്വത്തിനും നവോത്ഥാന മൂല്യം സംരക്ഷിക്കുന്നതിനുമായി ഉയര്‍ന്ന വനിതാ മതില്‍ ചരിത്രസംഭവമായി മാറുകയായിരുന്നു.
എല്ലാ ജാതി-മതവിഭാഗങ്ങളിലും പെട്ട സ്ത്രീകള്‍ മതിലില്‍ ഒന്നിച്ചണിചേര്‍ന്നായിരുന്നു പുതുവര്‍ഷത്തില്‍ ശക്തമായ സ്ത്രീ മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. പലയിടങ്ങളിലും മൂന്നും നാലും വരികളിലായി മതില്‍ ഉയരുകയായിരുന്നു. ചരിത്ര മുന്നേറ്റമായി മാറിയ മതില്‍ ലോകറെക്കോര്‍ഡും നേടിയിരിക്കുകയാണ്









0 comments