വനിതാ മതിലിനു കേരളത്തിലെ ഐ ടി ജീവനക്കാരുടെ ഐക്യദാര്‍ഢ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 01, 2019, 01:09 PM | 0 min read

തിരുവനന്തപുരം > നവോത്ഥാനത്തിന്റെ തുടര്‍ച്ച ലക്ഷ്യംവെച്ചു  കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടന്ന വനിതാ മതിലില്‍ ടെക്നോപാര്‍ക്കിലെ ഐ ടി ജീവനക്കാരും കണ്ണി ചേര്‍ന്നു. 200ല്‍ പരം ഐ ടി ജീവനക്കാരികളാണ് കുടുംബമായി കഴക്കൂട്ടത്തു പങ്കുചേര്‍ന്നത്. വനിതാ ടെക്കികള്‍ക്കു പിന്തുണ നല്‍കി ഐ ടി ജീവനക്കാരും അഭിമുഖമായി അണിനിരന്നു.



ഐ ടി ജീവനക്കാര്‍ക്കും സ്ത്രീ സമത്വത്തിനായുള്ള വനിതാ മതിലില്‍ പങ്കെടുക്കാമെന്ന ജില്ലാ കളക്ടര്‍ ഡോ: കെ വാസുകിയുടെ നിര്‍ദ്ദേശത്തെ ഐ ടി ജീവനക്കാര്‍ സ്വാഗതം ചെയ്തതിന്റെ തെളിവായിരുന്നു ടെക്നോപാര്‍ക്കില്‍ നിന്നുണ്ടായ പങ്കാളിത്തം


 



deshabhimani section

Related News

View More
0 comments
Sort by

Home