'വയസ് 101 ആയി, എന്നാലും ഞാന്‍ വരും'; വനിതാമതിലില്‍ അണിചേരാന്‍ ഗൗരിയമ്മയും

ആലപ്പുഴ > ''വയസ് 101 ആയി, ഒരുപാടു നേരം നില്‍ക്കാനൊന്നും വയ്യ, എന്നാലും ഞാന്‍ വരും'' - വനിതാമതിലില്‍ പങ്കെടുക്കാനുള്ള ക്ഷണവുമായി എത്തിയ മന്ത്രി ജി സുധാകരനോട് സമരകേരളത്തിന്റെ പെണ്‍കരുത്തായി മാറിയ കെ ആര്‍ ഗൗരിയമ്മയുടെ വാക്കുകള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരം വനിതാമതിലില്‍ ജെഎസ്എസ് ജനറല്‍ സെക്രട്ടറി ഗൗരിയമ്മയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ അവരെ നേരിട്ടുക്ഷണിക്കാനെത്തിയതായിരുന്നു ജി സുധാകരന്‍. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള വനിതാമതില്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് വിപുലീകരണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ''അതാണോ ഇവിടുത്തെ വിഷയം, വനിതാമതിലിന്റെ കാര്യമല്ലേ ഇവിടെ പറഞ്ഞത്'' എന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി. എല്‍ഡിഎഫിനോടാപ്പമാണോ എന്ന ചോദ്യത്തെ ''ഒരുമിച്ചുപോകില്ലെങ്കില്‍ പിന്നെ കൈപിടിക്കാന്‍ പോകുമോ'' എന്ന മറുചോദ്യംകൊണ്ടാണ് ഗൗരിയമ്മ നേരിട്ടത്. സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.









0 comments