വനിതാ മതിൽ ലോക റെക്കോർഡിലേക്ക് ; നിരീക്ഷണത്തിന‌് സമിതി

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കാസർകോട‌് മുതൽ തിരുവനന്തപുരം വരെ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിൽ യൂണിവേഴ്സൽ റെക്കോഡ്സ് ഫോറം നിരീക്ഷിക്കും.
ലോക റെക്കോഡിലേക്ക് പരിഗണിക്കുന്നതിന‌് ആവശ്യമായ രേഖകൾ, വീഡിയോകൾ എന്നിവ തത്സമയം പകർത്തുന്നതിനായി ജൂറി അംഗങ്ങളെ 10 ജില്ലകളിലായി യൂണിവേഴ‌്സൽ റെക്കോഡ‌് ഫോറം ജൂറി ചെയർമാൻ ഡോ. സുനിൽ ജോസഫ് നിയമിച്ചു. ഓരോ ജില്ലകളിലും ഇവരെ സഹായിക്കാൻ 20 പേരടങ്ങുന്ന കോർഡിനേഷൻ കമ്മിറ്റി ഉണ്ടാകും. ഈ കമ്മിറ്റിക്ക‌് ആവശ്യമായ സഹായങ്ങൾ നല്കുന്നതിന് സമിതിയുടെ സന്നദ്ധ പ്രവർത്തകരും ഉണ്ടാകും. എൽഡിഎഫിന്റെയും ഇടതു മഹിളാ–-യുവജന–- വിദ്യാർഥി സംഘടനകളുടെയും പിന്തുണ വനിതാ മതിലിനുണ്ട‌്. നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 176 സംഘടനകൾക്ക് പുറമെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി സംഘടനകളും അണിചേരും. ചരിത്ര സംഭവം കാണാൻ ലോകത്തിന്റെ നാനാഭാഗത്തു നിന്നും മാധ്യമ സംഘം എത്തി തുടങ്ങി.









0 comments