മുത്തലാക്ക് ബിൽ: വിട്ടുനിന്നതിന് കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി ലീഗ്; ഭിന്നത രൂക്ഷം

മലപ്പുറം >ലോക്‌സഭയിൽ മുത്തലാഖ് നിരോധനബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാത്തത‌് സംബന്ധിച്ച‌് പി കെ കുഞ്ഞാലിക്കുട്ടി എംപിയോട‌് നേതൃത്വം വിശദീകരണം തേടിയതോടെ മുസ്ലീം ലീഗിൽ ഭിന്നത മറനീക്കി. വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നത് പാർടി പത്രത്തിന്റെ ഗവേണിങ് ബോഡിയിൽ പങ്കെടുത്തതിനാലാണെന്ന‌് അബുദാബിയിൽ വാർത്താ സമ്മേളനം വിളിച്ച‌് പരസ്യമായി തിരിച്ചടിച്ചു.
പാർടി ചുമതലകളും കേരളത്തിൽ മുന്നണിയുടെ ഏകോപനമടക്കം കൂടുതൽ കാര്യങ്ങൾ ഏൽപിച്ചതിനാൽ മറ്റുകടമകൾ നിർവഹിക്കാൻ ടൈം മാനേജ‌്മെന്റ‌് ശരിയാകുന്നില്ലന്നും അദ്ദേഹം തുറന്നടിച്ചു. ബില്ലിലെ ചർച്ചയിൽ പങ്കെടുക്കാതെ കല്ല്യാണണത്തിന് പോയി എന്ന‌് ചിത്രം സഹിതം പ്രചരിപ്പിക്കുന്ന സ്വന്തം പാർടിക്കാർക്കുള്ള മറുപടി കൂടിയാണ‌് കുഞ്ഞാലിക്കുട്ടി പരസ്യമായി നൽകിയത‌്. കഴിഞ്ഞ ദിവസം പത്രക്കുറിപ്പിലൂടെ കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണം തള്ളിയാണ‌് തങ്ങൾ കാരണം കാണിക്കൽ നോട്ടീസ‌് നൽകിയത‌്. അസാധാരണാമണ‌് ഈ നടപടി. ലോകസഭയിൽ വോട്ടെടുപ്പും ചർച്ചയും നടന്ന വേളയിൽ ഉണ്ടാത്തതിന്റെ കാരണം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട‌് സംസ്ഥാന പ്രസിഡന്റ‌് പാണക്കാട‌് ഹൈദരലി ശിഹാബ‌് തങ്ങളാണ് മുസ്ലീം ലീഗ‌്ദേശീയ ജനറൽ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ആവശ്യപെപട്ടത‌്. പാറലമെന്റിലേക്ക‌് മത്സരിക്കുമ്പോൾ തന്നെ പാര്‍ട്ടിയുടെ സംസ്ഥാന കാര്യങ്ങൾ കാര്യങ്ങൾ ശ്രദ്ധി്ക്കണമെന്ന‌് തങ്ങൾ തന്നെയാണ് കുഞ്ഞാലിക്കുട്ടിയോട‌് നിർദേശിച്ചിരുന്നത‌്. എന്നിട്ട‌് വിശദീകരണം ആവശ്യപെപട്ട‌് അപമാനിക്കുന്നതിലെ നീരസവും കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിൽ പ്രകടം .
മുത്തലാഖ് പോലെ സമുദായത്തെ ബാധിക്കുന്ന വിഷയത്തിൽ വ്യതിരിക്തമായ നിലപാട് എടുക്കാൻ ലീഗിനായില്ല എന്ന നിലപാടാണ് പാർടിയിലും സമുദായ സംഘടനകളിലുമുള്ളത‌്. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വസമീപനത്തെ പ്രോത്സാഹിപ്പിക്കാൻ വോട്ടെടുപ്പ‌് ബഹിഷ്‌ക്കരിക്കാൻ ലീഗ‌് എടുത്ത തീരുമാനമാണ് വിനയായതെന്നും അതിൽ കുഞ്ഞാലിക്കുട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നത‌് ശരിയല്ലെന്നും ഇവർ പറയുന്നു. മുഖ്യ ശത്രുവായി സപിഐ എമ്മിനെ പ്രഖ്യാപിച്ച മട്ടിൽ് സംഘപരിവാറിനെ പ്രീണിപ്പിക്കുന്ന നയമാണ് കുറ്ച്ചു കാലമായി മുസ്ലീം ലീഗ‌് പിന്തുടരുന്നത‌്. ശബരിമല, വനിത മതിൽ പ്രശ‌്നങ്ങളിലടക്കം ഇതു വ്യക്തം. ഇത‌് ലീഗ‌് കൂട്ടായി എടുത്തു പയറ്റുന്ന തന്ത്രമാണ്. എന്നിട്ട‌് ഒടുവിൽ കുറ്റമെല്ലാം കുഞ്ഞാലിക്കുട്ടിയുടെ തലയിലിടുന്നതിൽ അർഥമില്ല. അന്ധമായ സിപിഐ എം വിരോധവും സംഘപരിവാർ അനുകൂലവുമായ ലീഗ‌്നയം തിരുത്തുകയാണ് വേണ്ടതെന്നും ഇവർ വാദിക്കുന്നു.
അതിനിടെമുത്തലാഖ് വിഷയത്തില്‍ മുസ്ലീംലീഗിന്റെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് ഐഎന്‍എല്‍ കുഞ്ഞാലിക്കുട്ടിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.









0 comments