'ചൈനയിലെ പച്ച നിറം പൂശാത്ത മുസ്ലീം പള്ളികള്‍, കുരിശ് മാറ്റിയ ദേവാലയങ്ങള്‍'; സെന്‍കുമാറിന്റെ നുണകള്‍ക്ക് തെളിവുകള്‍ നിരത്തി മറുപടി

കൊച്ചി > ചൈനീസ് സര്‍ക്കാരിനെതിരെ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ നടത്തിയ വ്യാജപ്രസ്‌താവനകളെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ. ചൈനയിലെ ക്രിസ്‌ത്യന്‍ പള്ളികളില്‍ കുരിശ് വെക്കാനാകില്ലെന്നും മുസ്ലീം പള്ളികള്‍ക്ക് പച്ച നിറം പൂശാന്‍ അനുവാദമില്ലെന്നുമായിരുന്നു സെന്‍കുമാറിന്റെ 'കണ്ടുപിടുത്തം'. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയ്‌ക്കിടെയായിരുന്നു സെന്‍കുമാറിന്റെ പ്രസ്‌താവന.
.jpg)
.jpg)
എന്നാല്‍ സെന്‍കുമാറിന്റെ വാദങ്ങളാകെ വെറുംനുണകളാണെന്ന് തെളിയിച്ചുകൊണ്ട് ചൈനയിലെ മതസ്ഥാപനങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി അനേകമാളുകള്‍ പുറത്തുവിട്ടു. ചിലര്‍ സഹപ്രവര്‍ത്തകരായ ചൈനക്കാരുടെ അനുഭവവും തുറന്നെഴുതി. അതിലൊന്നും ചൈനീസ് സര്‍ക്കാരിന്റെ പേരില്‍ നടക്കുന്ന കുപ്രചരണങ്ങളെ ശരിവെക്കുന്നതായി ഒന്നും തന്നെയില്ല. പച്ച നിറം പൂശിയ മുസ്ലീം പള്ളികളും കുരിശുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങളുമെല്ലാം വ്യക്തമായി കാണാം.

.jpg)
സഫാരി ചാനലില്‍ സംവിധായകന്‍ ലാല്‍ജോസ് പങ്കെടുത്ത 'ആ യാത്രയില്‍' എന്ന പരിപാടിയുടെ വീഡിയോ ക്ലിപ്പും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ചൈനയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാങില്‍ പോയ അനുഭവം ലാല്‍ജോസ് വ്യക്തമായി പറയുന്നുണ്ട്. ചൈനയില്‍ ജാതിയും മതവുമൊന്നുമില്ല എന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ അവിടെ ചെന്നപ്പോള്‍ ആ ധാരണമാറിയെന്നും ലാല്‍ജോസ് പറയുന്നു. ഹലാല്‍ എന്ന് ബോര്‍ഡ് വെച്ച ഭക്ഷണശാലകള്‍ കണ്ടതും കാഷ്‌ഗറിലുള്ള ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ ഈദ് കാഹ് പള്ളിയില്‍ പോയതും ലാല്‍ജോസ് വിവരിക്കുന്നുണ്ട്.
ഏഷ്യാനെറ്റിന്റെ ചര്‍ച്ചയിലുടനീളം ബിജെപി വക്താവായിട്ടാണ് സെന്‍കുമാര്‍ സംസാരിച്ചത്. കൂടാതെ താന്‍ ആര്‍എസ്എസിന്റെ ഭാഗമായെന്ന് സെന്‍കുമാര്‍ തുറന്നു സമ്മതിക്കുകയും ചെയ്‌തു. സംഘപരിവാര്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതി പരിപാടിയിലും സെന്‍കുമാര്‍ പങ്കെടുത്തിരുന്നു.









0 comments