ജന്മഭൂമി കാര്‍ട്ടൂണ്‍ സവര്‍ണ ജാതീയതയുടെ തെളിവ്: തോമസ് ഐസക്

ആലപ്പുഴ > മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി ആക്ഷേപിക്കുന്ന ബിജെപി മുഖപത്രമായ ജന്മഭൂമിയിലെ കാര്‍ട്ടൂണ്‍ ബിജെപി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഉപബോധമനസിലെ സവര്‍ണ ജാതീയതയുടെ തെളിവാണെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നത് കേരളം നേരത്തേ കണ്ടതാണ്. ഇപ്പോള്‍ അവരുടെ മുഖപത്രം തന്നെ അതേ ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നു. കേരളത്തെ എത്രമാത്രം പിറകോട്ടു കൊണ്ടുപോകുന്നതാണ് ബിജെപി നിലപാടുകളെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ഇതിനെല്ലാം എതിരെയുള്ള സംഘടിത ചെറുത്തുനില്‍പ്പായിരിക്കും ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില്‍. ബിജെപിക്കും സംഘപരിവാറിനുമൊപ്പം പിറകോട്ടു നടക്കാന്‍ കേരളം ആഗ്രഹിക്കുന്നില്ല എന്നതിന്റെ പ്രഖ്യാപനമാകും അതിലെ പങ്കാളിത്തമെന്നും തോമസ് ഐസക് പറഞ്ഞു.









0 comments