പ്രതിഷേധക്കാരെ പൊലീസ് നീക്കി; യുവതികള്‍ മരക്കൂട്ടം പിന്നിട്ടു

ശബരിമല> പ്രതിഷേധക്കാരെ നീക്കി യുവതികളുമായി പൊലീസ് മലകയറുന്നു. ബിന്ദു, കനക ദുര്‍ഗ എന്നിവര്‍ പുലര്‍ച്ചെ 3.30 നാണ് മലകയറാന്‍ തുടങ്ങിയത്. പൊലീസ് സംരക്ഷണം യുവതികള്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പ്രതിഷേധം ഉയരുമെന്ന പശ്ചാത്തലത്തില്‍ പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു.
കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളാണ് മല കയറുന്നത്.യുവതികളെ അപ്പാച്ചിമേട്ടിലായിരുന്നു നേരത്തെ തടഞ്ഞിരുന്നത്. എന്നാല്‍ പ്രതിഷേധക്കാരെ പൊലീസ് നീക്കുകയായിരുന്നു.
അതേസമയം, എത്ര വലിയ പ്രതിഷേധമുണ്ടായാലും ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികള്‍ പറഞ്ഞു.
ഭരണഘടനാ ലംഘനമാണ് നടക്കുന്നെന്നും അവര്‍ പറഞ്ഞു









0 comments