മുഖ്യമന്ത്രിയെ അധിക്ഷേപിച്ച‌് ജന്മഭൂമി

തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച‌് ബിജെപി മുഖപത്രത്തിൽ കാർട്ടൂൺ. ജന്മഭൂമി ഒന്നാം പേജിൽ ശനിയാഴ‌്ച പ്രസിദ്ധീകരിച്ച ‘ദൃക‌്സാക്ഷി’ എന്ന കാർട്ടൂണിലാണ‌് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത‌്.
വനിതാ മതിലിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ‌് നേതാവ‌് കെ സി ജോസഫ‌് അവകാശലംഘന നോട്ടീസ‌് നൽകിയതാണ‌് വിഷയം. ഇതിൽ പത്രത്തിന്റേതായ കമന്റിൽ ‘തെങ്ങുകയറേണ്ടവനെ പിടിച്ച‌് തലയിൽ കയറ്റുമ്പോൾ ഓർക്കണം’ എന്ന‌് പറയുന്നു.മുമ്പും മുഖ്യമന്ത്രിക്കെതിരെ ഇത്തരം അധിക്ഷേപമുണ്ടായിട്ടുണ്ട‌്. ശബരിമല വിഷയത്തിന്റെ തുടക്കത്തിൽ ഒരു സ‌്ത്രീയുടേതായി സോഷ്യൽമീഡിയയിൽ അധിക്ഷേപം പ്രചരിപ്പിച്ചിരുന്നു.









0 comments