സംസ്ഥാനത്തെ 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഇനി വൈകുന്നേരം വരെ ഒപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2018, 10:43 AM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്തെ 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒ പി സമയം വൈകുന്നേരം 6 മണി വരെയാക്കി. മതിയായ ഡോക്ടര്‍മാരുള്ള 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലാണ് ഒ.പി. സമയം വര്‍ധിപ്പിക്കുന്നത്. ഇത് പാവപ്പെട്ട രോഗികള്‍ക്ക് വളരെയധികം സഹായകരമാകുന്നതാണ്. ഇതിലൂടെ പലതരം ജോലികള്‍ക്ക് പോകുന്നവര്‍ക്ക് ജോലിസമയം നഷ്ടപ്പെടാതെ തന്നെ തൊട്ടടുത്ത് ചികിത്സ തേടാവുന്നതാണ്. കൂടാതെ ഉച്ചകഴിഞ്ഞ് മറ്റ് സ്വകാര്യ ആശുപത്രികളിലോ വിദൂര ആശുപത്രികളിലോ ചികിത്സ തേടേണ്ട അവസ്ഥയും മാറുന്നു.

നിലവില്‍ ചില സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരേയും ചിലത് രാവിലെ 9 മണി മുതല്‍ 2 മണിവരേയുമാണ് പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ഉച്ച വരെയാണ് ഒ.പി. അതിന് ശേഷം ഒറ്റ ഡോക്ടറാണുള്ളത്. നാലോ അതിലധികമോ മെഡിക്കല്‍ ഓഫീസുമാരുള്ള സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളില്‍ പോലും ഉച്ചവരെയാണ് ഒ.പി. പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ ചില സ്ഥലങ്ങളില്‍ എന്‍.എച്ച്.എം. ഡോക്ടര്‍മാരും, പഞ്ചായത്ത് നല്‍കുന്ന ഡോക്ടര്‍മാരുമുണ്ട്. 3 ഡോക്ടര്‍മാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പോലും വൈകുംന്നേരം വരെ സേവനം നല്‍കുമ്പോള്‍ നാലോ അതിലധികമോ ഡോക്ടര്‍മാരുള്ള ബ്ലോക്കുതല സ്ഥാപനങ്ങളായ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ അതില്‍ കുറഞ്ഞ സേവനങ്ങളാണ് നല്‍കുന്നതെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരുടെ ജോലിഭാരം കൂട്ടാതെ തന്നെ റൊട്ടേഷന്‍ അനുസരിച്ച് അവരുടെ സേവനം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്.

വൈകുന്നേരം വരെ ഒ.പി. സമയം നീട്ടിയ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍

തിരുവനന്തപുരം: പാലോട്, അഞ്ചുതെങ്ങ്, പൂവാര്‍, മണമ്പൂര്‍, പെരുങ്കടവിള, വെള്ളനാട്, വെണ്‍പകല്‍, വിഴിഞ്ഞം, പുത്തന്‍തോപ്പ്, ആണ്ടൂര്‍കോണം, കന്യാകുളങ്ങര, കേശവപുരം, പള്ളിക്കല്‍

കൊല്ലം: അഞ്ചല്‍, ചവറ, ഓച്ചിറ, ശൂരനാട്, തൃക്കടവൂര്‍

പത്തനംതിട്ട: കുഞ്ഞീറ്റുകര, ഏനാദിമംഗലം, തുമ്പമണ്‍. റാന്നി പെരുനാട്

ആലപ്പുഴ: അരൂക്കുറ്റി, തൈക്കാട്ടുശേരി, ചുനക്കര, തൃക്കുന്നപ്പുഴ, എടത്വ, ചെമ്പുംപുറം, പാണ്ടനാട്, മാന്നാര്‍, മുഹമ്മ, വെളിയനാട്, മുതുകുളം

കോട്ടയം: അയര്‍ക്കുന്നം, എരുമേലി, കൂടല്ലൂര്‍, പൈക, ഉള്ളനാട്, കുമരകം, ഇടയാഴം, ഇടമറുക്, വാകത്താനം, മുണ്ടന്‍കുന്ന്

ഇടുക്കി: മറയൂര്‍, പുറപ്പുഴ, ഉപ്പുതറ, വണ്ടന്‍മേട്

എറണാകുളം: വെങ്ങോല, രാമമംഗലം, മൂത്തകുന്നം, ഏഴിക്കര, വടവുകോട്, കാലടി, മാലിപ്പുറം, കുമ്പളങ്ങി

തൃശൂര്‍: ആലപ്പാട്, മുല്ലശേരി, പഴഞ്ഞി, പുത്തന്‍ചിറ

പാലക്കാട്: അഗളി, ചാലിശേരി, ചേര്‍പ്പുളശേരി, കടമ്പഴിപ്പുറം, കൊടുവായൂര്‍, കുഴല്‍മന്ദം, വടക്കഞ്ചേരി, പഴമ്പലാക്കോട്, നെന്മാറ,

മലപ്പുറം: എടവണ്ണ, ഉര്‍ങ്ങാട്ടിരി, മങ്കട, എടപ്പാള്‍, താനൂര്‍, വേങ്ങര, കാളികാവ്, കരുവാരക്കുണ്ട്, പുറത്തൂര്‍, നെടുവ

കോഴിക്കോട്: നരിക്കുനി, തലക്കുളത്തൂര്‍, ഓര്‍ക്കാട്ടേരി, വളയം, മേലാടി, മുക്കം

കണ്ണൂര്‍: പിണറായി, പാപ്പിനിശേരി, അഴീക്കോട്, ഇരിവേരി, മയ്യില്‍, കൂത്തുമുഖം, ഇരിക്കൂര്‍, പാനൂര്‍

കാസര്‍കോട്: ചെറുവത്തൂര്‍, പെരിയ, മുളിയാര്‍, കുമ്പള, മഞ്ചേശ്വരം

വയനാട്: പേര്യ, പനമരം, പുല്‍പ്പള്ളി, മീനങ്ങാടി, തരിയോട്



deshabhimani section

Related News

View More
0 comments
Sort by

Home