കവിയൂർ കേസിൽ നിലപാട്‌ മാറ്റി സിബിഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2018, 09:56 AM | 0 min read

തിരുവനന്തപുരം> കവിയൂര്‍ പീഡനക്കേസില്‍ നിലപാട് മാറ്റി സിബിഐ. കവിയൂര്‍ പീഡനക്കേസില്‍ രണ്ടുവട്ടം അച്ഛന്‍ പീഡിപ്പിച്ചു എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്.എന്നാല്‍ ഈ റിപ്പോര്‍ട്ട് തിരുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് ഉറപ്പില്ലെന്നാണ് കേസില്‍ സിബിഐയുടെ ഇപ്പോഴത്തെ നിലപാട്.

മകളെ പീഡിപ്പിച്ചത് പിതാവ് നാരായണന്‍ നമ്പൂതിരിയാണെന്നതിന് തെളിവില്ലെന്നാണ് സിബിഐ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

2004 സെപ്തംബര്‍ 28- നാണ് നാരായണന്‍ നമ്പൂതിരിയും കുടുംബവും കവിയൂരിലെ വാടകവീട്ടില്‍ കൂട്ടആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.നമ്പൂതിരിയുടെ ഭാര്യ ശോഭന, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരെ വിഷം കഴിച്ച് മരിച്ചനിലയിലും നാരായണന്‍ നമ്പൂതിരിയെ തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്.

കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാനായരായിരുന്നു കേസിലെ ഏകപ്രതി. ലതാ നായരുടെ പേരിലുള്ള ആത്മഹത്യ പ്രേരണാകുറ്റം നിലനില്‍ക്കുമെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home