ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ച നിലയില്‍

തൃശൂര്‍ > തിരുവില്വാമല മലേശമംഗലത്തെ പ്രവര്‍ത്തന രഹിതമായ ക്വാറിയിലെ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ച നിലയില്‍.മലേശമംഗലം തോട്ടത്തില്‍ മുസ്തഫ മകന്‍ ആഷിക്കാണ് (17) മരിച്ചത്.ക്വാറിയുടെ സമീപത്തുതന്നെയാണ് ആഷിക്കിന്റെ വീട്.
ഞായറാഴ്ച ഉച്ചയോടെ വീടിനു സമീപത്തെ ക്വാറിയില്‍ ബന്ധുക്കളായ കുട്ടികളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.നീന്തുന്നതിനിടെ കൈകാലുകള്‍ തളര്‍ന്ന് വെള്ളത്തില്‍ താഴുകയായിരുന്നു.ഉടനെ ചെറിയച്ഛന്റെയും ഒപ്പമുള്ള കുട്ടികളുടെയും നേതൃത്വത്തില്‍ കരക്കെത്തിച്ച് ആദ്യം തിരുവില്വാമല സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആഷിക് പഴയമ്പാലക്കോട് ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.അച്ഛന്‍ വിദേശത്താണ്.അമ്മ സദറുന്നീസ.സഹോദരിമാര്‍ അയിഷാബി,ആരിഫ.സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മലേശമംഗലം ജുമാമസ്ജിദില്‍.









0 comments