പൊറുതിമുട്ടിച്ച് ബിജെപി ഹര്‍ത്താല്‍; അന്നം നല്‍കി ഡിവൈഎഫ്ഐ

തിരുവനന്തപുരം > ബിജെപിയുടെ ജനദ്രോഹ ഹര്‍ത്താലില്‍ വലഞ്ഞ അയ്യപ്പഭക്തന്‍മാരുള്‍പ്പടെയുള്ളവര്‍ക്കായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഭക്ഷണ വിതരണം നടത്തി. ഹര്‍ത്താലില്‍ ഇതരസംസ്ഥാനത്തു നിന്ന് വന്നവരുള്‍പ്പെടെയുള്ള അയ്യപ്പഭക്തര്‍ക്കും മറ്റ് യാത്രകാര്‍ക്കും ആഹാരവും കുടിവെള്ളവും നല്‍കാന്‍ സാധിച്ചു. വിവിധ ജില്ലകളിലായി അന്‍പതോളം കേന്ദ്രങ്ങളില്‍ ഭക്ഷണം വിതരണം ചെയ്‌തു. സൗജന്യ ഭക്ഷണവും ദാഹജലവും നല്‍കാന്‍ രംഗത്തിറങ്ങിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ അഭിവാദ്യം ചെയ്‌തു.
.jpg)
.jpg)
.jpg)
.jpg)











0 comments