പ്രളയത്തെ നേരിട്ടത് ഒന്നിച്ചല്ലേ, അവലോകനവും ഒന്നിച്ചാകാം': മുഖ്യമന്ത്രി - അടിയന്തര പ്രമേയം സഭ ചര്‍ച്ചയ്ക്കെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2018, 05:07 AM | 0 min read

തിരുവനന്തപുരം> പ്രളയാനന്തര പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അടിയന്തര പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച നിയമസഭയില്‍ ആരംഭിച്ചു.  ഇക്കാര്യത്തില്‍ വി ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കിയ മുഖ്യമന്ത്രി പ്രമേയം ചര്‍ച്ചയ്ക്കെടുക്കാമെന്ന്‍ വ്യക്തമാക്കി.

"പ്രളയത്തെ നേരിട്ടത് നമ്മള്‍ എല്ലാവരും ഒന്നിച്ചാണ്. തുടര്‍ പ്രവർത്തനങ്ങളും അങ്ങനെയാണ്. അതിനാണ് പ്രത്യേകമായി ഒരു തവണ നമ്മള്‍ പ്രത്യേകമായി സഭാസമ്മേളനം ചേർന്നത്. ഒരിക്കല്‍ കൂടി ഇതുവരെയുള്ള പ്രവർത്തനങ്ങള്‍ അവലോകനം നടത്തുന്നത് നല്ലതാണ്. അടിയന്തരപ്രമേയം ചർച്ച ചെയ്യാം.. "  മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന്‍ പ്രമേയം ചര്‍ച്ചയ്ക്കെടുക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി. തുടര്‍ന്ന് ചര്‍ച്ച ആരംഭിച്ചു.

ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെയാണ് ചര്‍ച്ച. ഈ സഭയില്‍ നിപ്പ വിഷയത്തിലും അടിയന്തരപ്രമേയം ചര്‍ച്ചയ്ക്കെടുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home