ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2018, 08:16 PM | 0 min read

ശബരിമല> ശബരിമലയിൽ നിരോധനാജ്ഞ ഡിസംബർ നാലുവരെ നീട്ടി. ഇലവുങ്കൽമുതൽ സന്നിധാനംവരെ പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബർ 30ന് അർധരാത്രി മുതൽ ഡിസംബർ നാലിന് അർധരാത്രിവരെ ദീർഘിപ്പിച്ച് ജില്ലാ മജിസ്‌ട്രേട്ടും കലക്ടറുമായ പി ബി നൂഹ് ഉത്തരവായി. പമ്പാ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഇലവുങ്കൽ മുതൽ സന്നിധാനംവരെ എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്. ഈ പ്രദേശങ്ങളിൽ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയൽ എന്നിവ നടത്തുന്നതും നിരോധിച്ചു.

തീർഥാടകർക്ക് സമാധാനപരമായ ദർശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയിൽനിന്ന‌് ഒഴിവാക്കിയിട്ടുണ്ട്. ഭക്തർക്ക് ഒറ്റയ്‌ക്കോ, സംഘമായോ ദർശനത്തിന് എത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ തടസ്സമില്ല.
ജില്ലാ പൊലീസ് മേധാവിയുടെയും ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ടിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ‌് ഉത്തരവ‌്.



deshabhimani section

Related News

View More
0 comments
Sort by

Home