കേരള ബാങ്കിന് ലോഗോയും ടാഗ് ലൈനും നിർദേശിക്കാം

തിരുവനന്തപുരം
കേരള ബാങ്കിന് ലോഗോയും ടാഗ് ലൈനും ഭാഗ്യചിഹ്നവും തയ്യാറാക്കാൻ അവസരം. "വരച്ചുവരച്ചു രചിക്കാം കേരള ബാങ്ക്" എന്ന പൊതുജനങ്ങൾക്കായുള്ള മത്സരാധിഷ്ഠിത ക്യാമ്പയിനിൽ തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾക്ക് ക്യാഷ് പ്രൈസ് അടക്കമുള്ള പുരസ്കാരങ്ങൾ ലഭിക്കും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവസരം പ്രയോജനപ്പെടുത്താം.
സംസ്ഥാനത്തിന്റെ ഭാവിഭാഗധേയം നിർണയിക്കാൻ പോകുന്ന കേരള ബാങ്കിന്റെ ലോഗോയും ടാഗ് ലൈനും ഭാഗ്യചിഹ്നവും തയ്യാറാക്കുന്നതിലൂടെ ചരിത്രത്തിൽ ഇടംനേടാനുള്ള അവസരമാണ് പൊതുജനങ്ങൾക്ക് സംസ്ഥാന സഹകരണവകുപ്പ് നൽകുന്നത്. തികച്ചും പുതുമയുള്ളതും നിലവിലുള്ള ലോഗോകളും ടാഗ് ലൈനുകളും ഭാഗ്യചിഹ്നങ്ങളുമായി സാദൃശ്യമില്ലാത്തതായിരിക്കണം സൃഷ്ടികൾ. കേരള ബാങ്കിന്റെ ബ്രാൻഡ് ബിൽഡിങ‌് കമ്മിറ്റിയാകും എൻട്രികൾ പരിശോധിച്ച് തെരഞ്ഞെടുപ്പ് നടത്തുക. ലോഗോയോ ടാഗ് ലൈനോ ഭാഗ്യചിഹ്നമോ ഓരോന്ന് മാത്രമായും എല്ലാം ഒന്നിച്ചും സമർപ്പിക്കാനാകും. വിവരങ്ങൾ www.keralabank.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഡിസംബർ 10 നകം എൻട്രികൾ "ടീം ലീഡർ, ബ്രാൻഡ് ബിൽഡിങ‌് ആൻഡ‌് മാർക്കറ്റിങ‌് കമ്മിറ്റി, കേരള ബാങ്ക് സ്പെഷ്യൽ സെൽ, കേരള സംസ്ഥാന സഹകരണ ബാങ്ക്, കോ ബാങ്ക് ടവർ, പാളയം, തിരുവനന്തപുരം 33' എന്ന വിലാസത്തിലോ, [email protected] എന്ന ഇ മെയിലിലോ അയയ്ക്കണം.









0 comments