കോണ്‍ഗ്രസുകാര്‍ ബിജെപിയുടെ 'ഒക്കച്ചങ്ങാതി' മാര്‍; മുഖ്യമന്ത്രിയുടെ പ്രയോഗത്തിന്റെ അര്‍ത്ഥമെന്ത്

കൊച്ചി > ശബരിമലയില്‍ ബിജെപി നടത്തുന്ന സമരത്തിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ച പദപ്രയോഗം ചര്‍ച്ചയാകുന്നു. കോണ്‍ഗ്രസുകാര്‍ ബിജെപിയുടെ 'ഒക്കച്ചങ്ങാതി'മാരിയി നില്‍ക്കുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചത്. ഇതോടെ എന്താണ് 'ഒക്കച്ചങ്ങാതി'യുടെ അര്‍ത്ഥമെന്നായി സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ച
തലശ്ശേരി, പാനൂര്‍ സമീപ പ്രദേശങ്ങളിലൊക്കെ കല്യാണദിവസം കല്യാണച്ചെറുക്കന്റെ സുഹൃദ് പദവി ഏറ്റെടുക്കുന്നയാളെ വിളിക്കുന്ന പേരാണ് 'ഒക്കച്ചങ്ങായി'. ചെറുക്കന്‍ കുളിച്ച് കുപ്പായമിടുന്ന സമയം മുതല്‍ ഇയാള്‍ ഒപ്പമുണ്ടാകും. ചെറുക്കന് പൗഡറൊക്കെ ഇട്ട് കൊടുക്കുക, ഷര്‍ട്ടിന്റെ ബട്ടണിട്ടു കൊടുക്കുക, കല്യാണമണ്ഡപം വരെ ഒപ്പം നടക്കുക, ആള്‍ക്കൂട്ടത്തെ കണ്ട് പുയ്യാപ്ലയ്ക്ക് സഭാകമ്പം വരുമ്പോള്‍ ചെറിയ തമാശയൊക്കെ പറഞ്ഞ് ആളെ ഊര്‍ജ്ജിതപ്പെടുത്തിയെടുക്കുക ഇതൊക്കെയാണ് ഒക്കച്ചങ്ങായിയുടെ ജോലി. അതായത്, ഒരാളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക ദിവസങ്ങളിലൊന്നില്‍ ഓരോ നിമിഷവും ഒപ്പം നടക്കുന്ന ചങ്ങാതി ആണ് 'ഒക്കച്ചങ്ങായി' എന്നര്‍ത്ഥം.









0 comments