സന്നിധാനത്ത് സംഘര്‍ഷത്തിനു ശ്രമിച്ചത് പെരുമ്പാവൂരിലെ ആര്‍എസ്എസ് നേതാവ്

ശബരിമല > ശബരിമല സന്നിധാനത്ത് അര്‍ദ്ധരാത്രിയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് നേതാവിന്റെ ശ്രമം. പെരുമ്പാവൂര്‍ സ്വദേശി രാജേഷ് ആര്‍ ഗൗരീനന്ദനമാണ് ഭക്തര്‍ക്കൊപ്പമെത്തി സന്നിധാനത്ത് സംഘര്‍ഷം സൃഷ്ടിക്കാനൊരുങ്ങിയത്. പൊലീസ് സന്നിധാനത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു എന്നാരോപിച്ചാണ് അപ്രതീക്ഷിത നാപജപ പ്രതിഷേധം തുടങ്ങിയത്. താന്‍ സാധാരണ ഭക്തന്‍ മാത്രമാണെന്ന് ആവര്‍ത്തിച്ചാണ് ഇയാള്‍ അക്രമത്തിനു നേതൃത്വം നല്‍കിയത്.
നിരോധനാജ്ഞ നിലനില്‍നില്‍ക്കുന്ന സ്ഥലമാണെന്നും നടപന്തലിലെ പ്രതിഷേധം നിയമവിരുദ്ധമാണെന്നും പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍ രാജേഷ് അടക്കമുള്ളവര്‍ പിന്‍മാറാന്‍ തയ്യാറായില്ല.നെടുമ്പാശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ തടയാന്‍ എത്തിയ സംഘത്തിലും ഇയാള്‍ ഉണ്ടായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ് .









0 comments