പി മോഹനന്റെ മകനെയും മരുമകളെയും മര്‍ദ്ദിച്ച മൂന്ന് ആര്‍എസ്‌എസ് ക്രിമിനലുകള്‍ അറസ്റ്റില്‍

കോഴിക്കോട് > സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെയും മുന്‍ എംഎല്‍എ കെ കെ ലതികയുടെയും മകന്‍ ജൂലിയസ് നികിതാസിനെയും ഭാര്യയും ഏഷ്യാനെറ്റ് ന്യൂസ് ലേഖികയുമായ സാനിയോ മനോമിയെയും ആക്രമിച്ച കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആര്‍എസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രാദേശിക നേതാവും പ്രവാസിയുമായ അമ്പലക്കുളങ്ങര നിട്ടൂര്‍ സ്വദേശി ഏരത്ത് സുധീഷ്(39) തളീക്കരയില്‍ സര്‍വ്വീസ്സ് സ്റ്റേഷന്‍ നടത്തുന്ന ഒട്ടനവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമായ അമ്പലകുളങ്ങര പൊയ്കയില്‍ - മീത്തലെ കരിമ്പാച്ചേരി ശ്രീജു (33) അമ്പലകുളങ്ങര കല്ലുള്ള പറമ്പത്ത് അശ്വിന്‍ (22) എന്നീ പ്രതികളെയാണ് കുറ്റ്യാടി സി ഐ എന്‍ സുനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇവരെ കല്ലാച്ചി കോടതി റിമാന്റ് ചെയ്‌തു.
ആര്‍എസ്എസ് - വിശ്വഹിന്ദു പരിഷത്തിന്റെ പ്രാദേശിക നേതാവും പ്രവാസിയുമാണ് സുധീഷ്. നാട്ടിലെത്തുമ്പോള്‍ പ്രദേശത്തെ ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തിനൊപ്പം നാടിന്റെ ക്രമസമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്ന സുധീഷിനെ ശനിയാഴ്ച രാത്രിയും, നിരവധി ക്രിമിനല്‍ കേസ്സില്‍ പ്രതിയും സംഘപരിവാര്‍ നേതാവുമായ ശ്രീജുവിനെയും അശ്വിനെയും ഞയറാഴ്ച ഉച്ചയോടെ അമ്പലകുളങ്ങരയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
ഇവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കോഴിക്കോട് നിന്നും വന്ന ജൂലിയസ് നികിദാസും, ഭാര്യ സാനിയോ മനോമിയെയും ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുവെച്ച് കാറിനകത്തും പുറത്തും ഭീകരമായി മര്‍ദ്ദിച്ചത്. ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ആക്രമിസംഘത്തിലുള്ള മറ്റ് അംഗങ്ങളെ തിരിച്ചറിഞ്ഞുവെന്നും വൈകാതെ അറസ്റ്റു ചെയ്യുമെന്നും അന്വേഷണോദ്യോഗസ്ഥനായ കുറ്റ്യാടി
സി ഐ പറഞ്ഞു.









0 comments