'പിണറായിയെ ചവിട്ടി അറബിക്കടലിലെറിയും'; കൊലവിളി പ്രസംഗവുമായി എ എന്‍ രാധാകൃഷ്ണന്‍

കൊച്ചി> ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. പിണറായി വിജയനെ ചവിട്ടി അറബിക്കടലിലെറിയുമെന്നാണ് രാധാകൃഷ്ണന്റെ കൊലവിളി. ശബരിമയില്‍ നിയമ ലംഘനം നടത്തിയതിന് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വൈറ്റിലയില്‍ ദേശീയ പാത ഉപരോധിക്കുന്നതിനിടെയാണ് രാധാകൃഷ്ണന്റെ പരാമര്‍ശം.
ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. 21 സംസ്ഥാനങ്ങളില്‍ ഭരിക്കുന്നു. 21 ലക്ഷം പേര്‍ കേരളത്തില്‍ അംഗങ്ങളുണ്ട്. 11 കോടി പേര്‍ ഇന്ത്യയില്‍ പാര്‍ട്ടിക്ക് അംഗങ്ങളുണ്ട്. പിണറായി വിജയന്‍ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. 357ാം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുമെന്നാണ് ചിലരുടെ ധാരണ.
എന്നാല്‍ ഞങ്ങള്‍ കടിച്ച പാമ്പിനെകൊണ്ട് വിഷമിറക്കും. പിണറായിക്ക് കാറില്‍ നിന്നിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കും. മണിക്ക് സര്‍ക്കാരിന്റെ ഗതി വരുത്തും. തിങ്കളാഴ്ച ശബരിമലക്ക് പോകുമെന്നും ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുവെന്നുമാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ പ്രസംഗം.









0 comments