ഹർത്താലിന്റെ മറവിൽ ആർഎസ്‌എസ് അക്രമം : സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനും മരുമകൾക്കും മർദ്ദനം

കോഴിക്കോട്> ഹർത്താലിന്റെ മറവിൽ ആർഎസ്‌എസ് അക്രമികൾ യുവാവിനേയും ഭാര്യയേയും മർദിച്ചവശരാക്കി. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകൻ ജൂലിയസ് നികിതാസിനേയും ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സാനിയോ മനോമിയേയുമാണ് വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്.

മൂക്കിനും തലക്കും സാരമായി പരിക്കേറ്റ നികിതാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സാനിയോയ്ക്കും സാരമായ മർദനമേറ്റിട്ടുണ്ട്.
പ്രസവശേഷം കോഴിക്കോട് ഗവണ്മെന്റ് ആശുപത്രിയിലുള്ള സഹോദരന്റെ ഭാര്യയ്ക്ക് മരുന്നും ഭക്ഷണവുമായി കാറിൽ പോകുമ്പോഴാണ് ആർഎസ്എസുകാർ തടഞ്ഞുനിർത്തി അടിച്ചത്. കുറ്റിയാടിയിൽ വച്ചാണ് സംഭവം.









0 comments