അക്രമികളെ ശബരിമലയിലെത്തിക്കാന്‍ ജനം ടിവി; ക്യാമറ സ്‌റ്റാന്റുമായി നുഴഞ്ഞുകയറിയ ആര്‍എസ്എസ് നേതാവിനെ അറസ്റ്റു ചെയ്‌തു: video

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2018, 05:35 AM | 0 min read

ശബരിമല > ജനം ടിവിയുടെ ക്യാമറ സ്‌റ്റാന്റുമായി(ട്രൈപ്പോഡ്) ശബരിമലയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആര്‍എസ്എസിന്റെ പ്രധാന നേതാവും ശബരമില ആചാര സമിതി കണ്‍വീനറുമായ പ്രിഥ്വിപാലാണ് അറസ്‌റ്റിലായത്. അക്രമം സൃഷ്‌‌ടിക്കാനുള്ള ഇയാളുടെ നീക്കം മനസിലാക്കിയ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.

 അതേസമയം അറസ്‌റ്റിനു പിന്നാലെ, ജനം ടിവിയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് വിനീഷ് സ്ഥലത്തെത്തുകയും പ്രിഥ്വിപാലിന്റ കയ്യില്‍നിന്നു ക്യാമറ സ്‌റ്റാന്റ്  (ട്രൈപ്പോഡ്) തിരികെവാങ്ങി കൊണ്ടുപോകുകയും  ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന സന്നിധാനത്തു കയറിപ്പറ്റി വര്‍ഗീയ പ്രചരണം നടത്തി സംഘര്‍ഷം സൃഷ്‌ടിക്കാനുള്ള ശ്രമമാണ് പൊലീസ് പരാജയപ്പെടുത്തിയത്.

പ്രിഥ്വിപാലിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നു
 ജനം ചാനല്‍ ഇയാളുടെ കയ്യില്‍ ട്രൈപോഡ് നല്‍കി നുഴഞ്ഞുകയറാന്‍ സഹായിക്കുകയായിരുന്നു. സംഘര്‍ഷമുണ്ടാക്കാന്‍ എത്തുന്നവരുമായി ചേര്‍ന്നു ഗൂഢാലോചന നടത്തുകയാണ്  ചാനല്‍ ഇവിടെചെയ്‌തിരിക്കുന്നത്. ശബരിമലയിലെത്തുന്ന മറ്റുമാധ്യമങ്ങളെ മുഴുവന്‍ അക്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍, നേതാക്കന്‍മാരെ ജനങ്ങള്‍ക്കിയിലേക്ക് കടത്തിവിടാനും ജനം ടിവിയെ തന്നെ ഉപയോഗിക്കുകയാണ് എന്ന വിവരവും ഇപ്പോള്‍ പുറത്തുവരികയാണ്



deshabhimani section

Related News

View More
0 comments
Sort by

Home