ഭരണഘടന സംരക്ഷിക്കേണ്ടത‌് ഉത്തരവാദിത്തം: മുഖ്യമന്ത്രി

തിരുവനന്തപുരം
ഭരണഘടന വെല്ലുവിളി നേരിടുമ്പോൾ അവ സംരക്ഷിക്കാൻ പൊലീസിന‌് ഉത്തരവാദിത്തമുണ്ടെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന കാര്യങ്ങൾ സംരക്ഷിക്കണം. പരാതിക്ക‌് ഇടനൽകാതെ മാന്യമായ ഇടപെടലാകണം പൊലീസിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. കേരളാ ആംഡ് പൊലീസ‌് മൂന്നാം ബറ്റാലിയനിലെയും അഞ്ചാം ബറ്റാലിയനിലെയും പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച‌് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ മികച്ച ഷൂട്ടറായി കെഎപി മൂന്നാം ബറ്റാലിയനിലെ മുഹമ്മദ് ഷാനെയും അഞ്ചാം ബറ്റാലിയനിലെ അജിത് വാസുദേവനെയും തെരഞ്ഞെടുത്തു. ബെസ്റ്റ് ഇൻഡോർ ആയി തെരഞ്ഞെടുത്തത‌് റെജി രാജൻ, പി ജി മനു എന്നിവരെയാണ‌്. ബെസ്റ്റ് ഔട്ട്ഡോർ കേഡറ്റായി എം യു ഹരികൃഷ്ണൻ, കെ എസ് ബിൻസ് ലാ എന്നിവരും ബെസ്റ്റ് ഓൾറൗണ്ടർ ആയി റെജി രാജൻ, എസ് മനോജ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 551 പേരാണ് പരിശീലനം പൂർത്തിയാക്കിയത്.









0 comments