എത്ര വോട്ടുകിട്ടുമെന്നോ എത്രവോട്ടു നഷ്ടപ്പെടുമെന്നോ അല്ല പരിഗണനയിലുള്ളത്; കേരളത്തെ പുരോഗമന സ്വഭാവത്തില്‍ നിലനിര്‍ത്തുക എന്നത് മാത്രമാണത്: മുഖ്യമന്ത്രി

തിരുവനന്തപുരം > ഇന്നലത്തെ അബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവുമായി വരുന്നതിനെ അനുവദിച്ചുകൊടുക്കാതിരിക്കുക എന്നതാണ് ഭരണത്തിന്റെ കര്‍ത്തവ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര വോട്ട് കിട്ടുമെന്നതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നതോ എത്ര സീറ്റ് കിട്ടുമെന്നതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നതോ ഒന്നും നമ്മുടെ പരിഗണനയില്‍ വരുന്ന കാര്യങ്ങളല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
പരിഗണയില്‍ വരുന്നത് ഒന്നു മാത്രമാണ്. അത് കേരളത്തെ പുരോഗമന സ്വഭാവത്തില്‍ നിലനിര്‍ത്തുക എന്നത് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു









0 comments