കമല്‍ റാം മാതൃഭൂമി വിട്ടതിന് മീശയും കാരണമാണ്; ഇനി കഥകള്‍ ആഴ്ചപ്പതിപ്പിലേക്ക് അയക്കുന്നില്ല: എസ് ഹരീഷ്

കൊച്ചി > മാതൃഭൂമി ആഴ്ചപ്പതിപ്പിലേയ്ക്ക് ഇനി കഥകള്‍ അയച്ചുകൊടുക്കുന്നില്ലെന്ന് എഴുത്തുകാരന്‍ എസ് ഹരീഷ്. മാതൃഭൂമി പത്രാധിപരായിരുന്ന കമല്‍റാം സജീവ് ആഴ്ചപ്പതിപ്പിലെ ജോലി രാജിവച്ചതിനു പിന്നാലെയാണ് ഹരീഷ് നിലപാടറിയിച്ച് രംഗത്തെത്തിയത്.
മീശ വിവാദത്തില്‍ നോവലിസ്റ്റ് എസ് ഹരീഷിനെ കമല്‍ റാം പിന്തുണച്ചിരുന്നു. 'സാഹിത്യം ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായിരിക്കുന്നെന്നും കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിലെ ഇരുണ്ട ദിനം' എന്ന് മീശ പിന്‍വലിച്ചതിനെപ്പറ്റി കമല്‍റാം സജീവ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

മീശ നോവല്‍ പ്രസിദ്ധീകരിച്ചതിനെതിരെ സംഘപരിവാര്‍ വന്‍പ്രതിഷേധം സംഘടിപ്പിയ്ക്കുകയും ആഴ്ചപ്പതിപ്പ് കത്തിയ്ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പത്രാധിപരുടെ രാജി. എന്നെപ്പോലുള്ളൊരാളുടെ എഴുത്തുകള്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ മാതൃഭൂമിക്ക് ഒന്നും സംഭവിക്കാനില്ലെന്നും ഹരീഷ് പറയുന്നു.
കമല്‍റാമും മനിലയും മാതൃഭൂമി വിടുന്നതിന് താനും ഒരു കാരണമാണെന്ന് പറഞ്ഞുകൊണ്ടാണ് ഹരീഷ് തന്റെ നിലപാടറിയിച്ചത്









0 comments