എസ്എന്‍ഡിപി നിലപാട് സ്വാഗതാര്‍ഹം; ശബരിമല പ്രവേശനത്തില്‍ സുപ്രീംകോടതിയെ സ്വാധീനിക്കുമെന്ന തരത്തിലാണ് അമിത് ഷായുടെ പ്രസ്താവന: കോടിയേരി

തിരുവനന്തപുരം > ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി സ്വീകരിച്ചിരിക്കുന്ന നയം സ്വാഗതാര്‍ഹമെന്ന് സിപിഐ എം
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു രണ്ടാം വിമോചന സമരത്തിന് ചിലര്‍ തയ്യാറെടുക്കുകയാണെന്നും ആ നീക്കത്തിന്റെ കൂടെ എസ്എന്‍ഡിപി ഇല്ല എന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അത്തരത്തില്‍ പരസ്യ നിലപാടെടുത്തതിനെ സ്വാധീനിക്കാനാണ് ഇന്നലെ അമിത് ഷാ ശിവഗിരിയിലെത്തി ഒരു പരസ്യ പ്രഖ്യാപനം നടത്തിയത്. നടപ്പാക്കാന്‍ കഴിയാത്ത വിധികള്‍ പുറപ്പെടുവിക്കാന്‍ പാടില്ല എന്ന് അമിത് ഷാ പറഞ്ഞതിനര്‍ഥം സുപ്രീംകോടതിയില്‍ ശബരിമല വിഷയത്തില്‍ റിവ്യു ഹര്‍ജി എത്തുമ്പോള്‍ കോടതിയെ സ്വാധീനിക്കാനാണ് ബിജെപി പ്രസിഡന്റ് ഇത്തരം പ്രസ്താവന നടത്തിയത്
എന്‍എസ്എസ് അവരുടെ നിലപാട് തിരുത്തണം. സുകുമാരന്‍ നായര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് അദ്ദേഹം തന്നെയാണ് പരിശോധിക്കേണ്ടത്.എന്തായാലും ആര്‍എസ്എസ് അനുകൂല നിലപാട് സുകുമാരന്‍ നായര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.
0 comments