ശബരിമല സ്ത്രീ പ്രവേശനം: മരിച്ചവരുടെ പേരിലും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സംഘപരിവാര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2018, 02:18 PM | 0 min read

 കൊച്ചി > വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയവരുടെ പേരില്‍ പോലും വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ച് കേരളത്തില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം. പന്തളം കൊട്ടാരത്തിലെ അംബ തമ്പുരാട്ടിയുടേതെന്ന പേരിലാണ് നവമാധ്യമങ്ങളില്‍ വ്യാപകമായി  ചിത്രവും വാര്‍ത്തയും  പ്രചരിക്കുന്നത്.പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ അംബ തമ്പുരാട്ടി 2017 നവംബറിലാണ് മരണപ്പെട്ടത്.

2017 നവംബറില്‍ മരിച്ചുപോയ വ്യക്തിയുടെ ഫോട്ടോ വെച്ചാണ് 2018 ഒക്ടോബറില്‍ സംഘപരിവാര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച്  വര്‍ഗീയത പടര്‍ത്താന്‍  ശ്രമിക്കുന്നത്. പുണ്യസ്ഥാനം  കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഗതിപിടിക്കാതെ പോകട്ടെ എന്ന തരത്തില്‍ അംബ തമ്പുരാട്ടി  ശബരിമല വിഷയത്തില്‍ പ്രതികരിച്ചു എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിപ്പിക്കുന്നത്.ഒരു നുണ നൂറാവര്‍ത്തി പറഞ്ഞ് സത്യമാക്കുന്ന ഗീബല്‍സിയന്‍ രീതിയാണ് സംഘപരിവാര്‍ ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിരന്തരം പയറ്റുന്നത്

ലിങ്ക്  വായിക്കുക

www.thehindu.com/…/temple-shut-…/article20946512.ece

m.facebook.com/story.php

www.facebook.com/377848558914479/posts/2152324354800215/
 



deshabhimani section

Related News

View More
0 comments
Sort by

Home