ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാസമ്മേളനം: പ്രിന്‍സി കുര്യാക്കോസ് പ്രസിഡന്റ്, എ എ അന്‍ഷാദ് സെക്രട്ടറി

കൊച്ചി > ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റായി ഡോ. പ്രിന്‍സി കുര്യാക്കോസിനെയും സെക്രട്ടറിയായി അഡ്വ. എ എ അന്‍ഷാദിനെയും ട്രഷററായി പി ബി രതീഷിനെയും തെരഞ്ഞെടുത്തു. 57 അംഗ ജില്ലാ കമ്മിറ്റിയെയും 17 അംഗ ജില്ലാ സെക്രട്ടറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു. എന്‍ ജി സുജിത്ത്കുമാര്‍, അഡ്വ. ലെറ്റീഷ്യാ ഫ്രാന്‍സിസ്, എല്‍ ആദര്‍ശ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സോളമന്‍ സിജു, ആര്‍ അനീഷ്, അഡ്വ. രശ്മി തോമസ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍: ഡോ. പ്രിന്‍സി കുര്യാക്കോസ്, അഡ്വ. എ എ അന്‍ഷാദ്, പി ബി രതീഷ്, എന്‍ ജി സുജിത്ത്കുമാര്‍, അഡ്വ. ലെറ്റീഷ്യാ ഫ്രാന്‍സിസ്, എല്‍ ആദര്‍ശ്, സോളമന്‍ സിജു, ആര്‍ അനീഷ്, അഡ്വ. രശ്മി തോമസ്, ആര്‍ രതീഷ്, എന്‍ എസ് സുനീഷ്, അഡ്വ. ബിബിന്‍ വര്‍ഗീസ്, ടി എ അബ്ദുള്‍സമദ്, സി എ രജീഷ്, കെ പി ജയകുമാര്‍, അനീഷ് എം മാത്യു, വി എം ജുനൈദ്.









0 comments