‘പത്തില്‍ പത്ത്’; കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ വിജയക്കൊടി പാറിച്ച് എസ്എഫ്‌ഐ

തേഞ്ഞിപ്പാലം > കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ വീണ്ടും വിജയക്കൊടി പാറിച്ച് എസ്എഫ്‌ഐ. പത്തില്‍ പത്തു സീറ്റും നേടിയാണ് എസ്എഫ്‌ഐ വിജയിച്ചത്. കെഎസ്‌യു, എംഎസ്എഫ്, ഫ്രട്ടേണിറ്റി എന്നീ സംഘടനകള്‍ മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ യാതൊരു ചലനവുമുണ്ടാക്കിയില്ല.
യൂണിയന്‍ ചെയര്‍മാനായി പി അതുല്‍ കൃഷ്ണയും സെക്രട്ടറിയായി എ വി ലിനീഷും തെരഞ്ഞെടുക്കപ്പെട്ടു. വി എസ് സൂര്യപ്രഭയാണ് വൈസ് ചെയര്‍മാന്‍. എന്‍ കെ ഐശ്വര്യ ജോയന്റ് സെക്രട്ടറിയായും എ എം ശ്യാം മോഹന്‍ എഡിറ്ററായും വിജയിച്ചു. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി കെ അലി അജ്മല്‍ വിജയിച്ചപ്പോള്‍ ജനറല്‍ ക്യാപ്റ്റനായി അജ്മല്‍ മുഫീദ് തെരഞ്ഞെടുക്കപ്പെട്ടു. ഗോപിക നിലഞ്ചേരി പറമ്പിലും അതുല്‍ ജോണ്‍സുമാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍. തൃശൂര്‍ സെന്ററിലെ പ്രതിനിധിയായി ശിവപ്രസാദും തെരഞ്ഞെടുക്കപ്പെട്ടു.
ആകെയുള്ള 1727 വോട്ടുകളില്‍ 1353 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 928 വോട്ടുകള്‍ വരെ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ നേടി. 713 വോട്ടുകളുടെ ശരാശരി ഭൂരിപക്ഷത്തോടെയാണ് എസ്എഫ്‌ഐ വിജയം. എബിവിപിയും ക്യാമ്പസ് ഫ്രണ്ടും സ്ഥാനാര്‍ഥികളെ നിര്‍ത്തെതെ കെഎസ്‌യുവിനേയയും എംഎസ്എഫിനേയും സഹായിച്ചുവെങ്കിലും വിദ്യാര്‍ഥികള്‍ വര്‍ഗീയ കൂട്ടുക്കെട്ടിനെതിരെ വോട്ട് ചെയ്തു.
ക്യാമ്പസില്‍ എസ്എഫ്‌ഐ ആഹ്ലാദ പ്രകടനം നടത്തി. സിന്‍ഡിക്കേറ്റംഗം കെ ശ്യാംപ്രസാദ്, ജില്ലാ സെക്രട്ടറി കെ എ സക്കീര്‍ എന്നിവര്‍ സംസാരിച്ചു. കുപ്രചരണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് വിദ്യാര്‍ഥി സമൂഹം എസ്എഫ് ഐയില്‍ അര്‍പ്പിച്ച വിശ്വാസമാണ് സിഎസ്‌യു തെരഞ്ഞെടുപ്പ് വിജയമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വിജയിച്ച വിദ്യാര്‍ഥികളെ ജില്ലാ സെക്രട്ടിറിയേറ്റ് അഭിവാദ്യം ചെയ്തു.









0 comments