എസ്എഫ്‌ഐ സമരത്തെ ശബരിമല പ്രതിഷേധമാക്കി സംഘപരിവാര്‍; ഭക്തയെ പൊലീസ് മര്‍ദ്ദിക്കുന്നെന്ന് വ്യാജ പ്രചരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2018, 03:52 PM | 0 min read

കൊച്ചി > എറണാകുളം കളക്ടറേറ്റിന് സമീപം 2005 ജൂലൈ 3 ന് എസ്എഫ്‌ഐ  നടത്തിയ ഐതിഹാസിക കൗണ്‍സിലിംഗ് ഉപരോധസമരത്തെ ശബരിമല പ്രതിഷേധം എന്ന വ്യാജ പ്രചരണവുമായി സംഘപരിവാര്‍. എസ്എഫ്‌ഐ എറണാകുളം  മുന്‍ ജില്ലാ സെക്രട്ടറി എം ബി ഷൈനിയെ പൊലീസ് മര്‍ദ്ദിക്കുന്ന ചിത്രമാണ് ഭക്തക്കെതിരെ പൊലീസ് അതിക്രമം എന്ന നിലയില്‍  സംഘപരിവാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

 വര്‍ഗീയ ദ്രുവീകരണം ലക്ഷ്യമിട്ട് സംഘപരിവാര്‍ ശബരിമലയില്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍  വലിയ തോതില്‍ പ്രതിഷേധത്തിനിടയാക്കിയ സന്ദര്‍ഭത്തിലാണ് സര്‍ക്കാരിനെതിരെ വ്യാജ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നത്‌



deshabhimani section

Related News

View More
0 comments
Sort by

Home