കേരളത്തെ കലാപഭൂമിയാക്കാൻ അനുവദിക്കില്ല; ശബരിമലയ്‌ക്കായി സമരത്തിനില്ല: എസ്‌എൻഡിപി യോഗം

ആലപ്പുഴ> വിശ്വാസത്തിന്റെ പേരിൽ കേരളത്തെ കലാപഭൂമിയാക്കാൻ അനുവദിക്കില്ലെന്ന് എസ്‌എൻഡിപിയോഗം . അതുകൊണ്ടുതന്നെ ശബരിമലയുടെ പേരിൽ പ്രത്യക്ഷ സമരങ്ങൾക്ക് എസ്‌എൻഡിപിയില്ലെന്നും പ്രസ്‌താവനയിൽ അറിയിച്ചു.
ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യോഗം കൗൺസിലും എടുത്ത തീരുമാനത്തിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ശബരിമല സ്‌ത്രീപ്രവേശന വിഷയത്തിൽ എസ്‌എൻഡിപി ഭക്‌തർക്കൊപ്പമാണ്. എന്നാൽ മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന കേരളത്തെ വിശ്വാസത്തിന്റെ പേരിൽ കലാപഭൂമിയാക്കില്ലെന്നും പ്രസ്‌താവനയിൽ പറഞ്ഞു.









0 comments