താരസംഘടനയിൽ നിന്നും ദിലീപ‌് രാജിവച്ചു

കൊച്ചി > നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ‌് താരസംഘടനയായ എഎംഎംഎയിൽ നിന്നും രാജിവച്ചു. പ്രതിഷേധങ്ങൾ ശക്തമായതോടെ നേരത്തെ സംഘടനയിൽ നിന്നും ദിലീപ‌് വിട്ടുനിൽക്കുകയായിരുന്നു. എഎംഎംഎ പ്രസിഡന്റ‌് മോഹൻലാലിനോടാണ‌് രാജി കാര്യം അറിയിച്ചതെന്നാണ‌് വിവരം. സംഘടന എക‌്സിക്യൂട്ടിവ‌് കമ്മിറ്റി ചേർന്ന‌് ദിലീപിന്റെ രാജി കാര്യം ചർച്ച ചെയ്യും.
കഴിഞ്ഞ ജൂണിൽ ചേർന്ന ജനറൽ ബോഡിയിൽ ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. നടി ഊർമിള ഉണ്ണിയാണ‌് ഇക്കാര്യം യോഗത്തിൽ അവതരിപ്പിച്ചത‌്. ദിലീപിനെ തിരിച്ചെടുത്തതിനെതിരെ ഡബ്ല്യസിസിയുടെ നേതൃത്വത്തിൽ നടിമാർ ശക്തമായി പ്രതിഷേധിച്ചതോടെ താരസംഘടനയിലേക്കില്ലെന്ന‌് പ്രഖ്യാപിച്ച‌് ദിലീപ‌് മാറി നിൽക്കുകയായിരുന്നു.









0 comments