ദളിതര്‍ മുന്നിട്ടിറങ്ങണം ഡോ. മീര വേലായുധന്‍

കൊച്ചി
അയ്യപ്പനും ശബരിമലയ്ക്കും ചുറ്റും വ്യാജമായി നെയ്തെടുക്കുന്ന ഉയർന്ന ജാതിക്കാരുടെ ബ്രാഹ്മണിക വ്യാഖ്യാനത്തിനെതിരെ ദളിത് ശബ്ദങ്ങൾ മുന്നോട്ടുവരേണ്ടത് അടിയന്തര ആവശ്യമാണെന്ന് ഡോ.മീര വേലായുധൻ പറഞ്ഞു. കോൺഗ്രസും ബിജെപിയും ഈ വിഷയം മറയാക്കി അവരുടെ അടിത്തറ വിപുലപ്പെടുത്താൻ ശ്രമിക്കുകയാണ്.
സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെയുള്ള എതിർപ്പിന്റെ കേന്ദ്രം ജാതിതന്നെയാണ്. ശുദ്ധി, അശുദ്ധി, ലിംഗം എന്നിവയുടെ പേരിലുള്ള മാറ്റിനിർത്തൽ ജാതിവ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്. അതുകൊണ്ട് ‘ഹിന്ദു യോജിപ്പി'നായുള്ള ഈ ശ്രമത്തിനെതിരായ യഥാർഥ എതിർപ്പ് ദളിത് ശക്തികളിൽ നിന്നാണ് ഉണ്ടാകേണ്ടത്.
സുപ്രീംകോടതിയിലെ കേസിൽ ഇടതുപക്ഷമോ എൽഡിഎഫോ കക്ഷിയല്ല. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. പഴയകാല അധികാരവും പ്രാമാണിത്തവും വീണ്ടെടുക്കാനുള്ള സവർണജാതിക്കാരുടെ ശ്രമമാണ് ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലെന്ന‌് തുറന്നുകാട്ടണം. എല്ലാവിധ പിന്തിരിപ്പൻ പ്രവർത്തനങ്ങളും ഉയർത്തിക്കൊണ്ടുവരാനുള്ള സാമൂഹ്യസാഹചര്യം ചില രാഷ്ട്രീയക്കാർ ഉയർത്തിക്കൊണ്ടുവരുന്നത‌് നമ്മൾ മറക്കരുതെന്നും ഫെയ‌്സ‌്ബുക്ക‌് കുറിപ്പിൽ ഡോ. മീര പറഞ്ഞു.
(പ്രശസ്ത സമൂഹ്യശാസ്ത്രജ്ഞയും ഇന്ത്യൻ ഭരണഘടനാ രൂപീകരണ സമിതിയിൽ അംഗവുമായിരുന്ന ഏക ദളിത് വനിത ദാക്ഷായണി വേലായുധന്റെ മകളാണ‌് ഡോ.മീര വേലായുധൻ)









0 comments