കോടതിവിധി നടപ്പാക്കുന്നത‌് കാപട്യം: ചെന്നിത്തല

തിരുവനന്തപുരം
സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്നത‌് കാപട്യമെന്ന‌് പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല. സുപ്രീംകോടതി വിധി തിരക്കിട്ട‌് നടപ്പാക്കേണ്ടതില്ല. വിശ്വാസികളെ കോടതിവിധി ആഴത്തിൽ മുറിവേൽപ്പിച്ചു. വിവിധ ദേവസ്വം ബോർഡുകളിലെ കോൺഗ്രസ‌് പ്രതിനിധികളായിരുന്നവരുടെ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ശബരിമലയിൽ നൂറ്റാണ്ടുകളായുള്ള വിശ്വാസങ്ങളും ആചാരങ്ങളും തുടരണം.
എല്ലാ മതവിഭാഗങ്ങളുടെയും ആചാരാനുഷ‌്ഠാനങ്ങൾ അതേപടി നിലനിർത്തണം. പുനഃപരിശോധനാ ഹർജി നൽകുന്നതുൾപ്പെടെയുള്ളവ പരിശോധിച്ച‌് ആവശ്യമായ നടപടിയെടുക്കാൻ പ്രയാർ ഗോപാലകൃഷ‌്ണനെ നിയോഗിച്ചെന്നും അദ്ദേഹം അറിയിച്ചു.









0 comments