വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആർഎസ്‌എസ്‌ നേതാവിനെതിരെ കേസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2018, 05:18 PM | 0 min read

കുമ്പള > പ്ലസ്‌ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആർഎസ്‌എസ്‌  നേതാവിനെതിരെ പൊലീസ്‌ കേസെടുത്തു.  കുമ്പള  ദേവി നഗറിലെ ആർഎസ്‌എസ്‌, ഹിന്ദു ഐക്യവേദി പ്രവർത്തകൻ സാഗർ ഗെട്ടി(26)ക്കെതിരെയാണ്‌  കുമ്പള  പൊലീസ്‌  കേസെടുത്തത്‌. കഴിഞ്ഞ 29നാണ്‌ സഭവം. ക്ലാസ്‌ കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി കടയുടെ മറവിലേക്ക്‌ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു ശ്രമം. ബലാൽകാരത്തിനിടെ രക്ഷപ്പെട്ടോടിയ വിദ്യർഥിനി വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന്‌ കുമ്പള പൊലീസിൽ പരാതി നൽകി.

 സാഗർ ഗെട്ടി വിദ്യർഥിനിയെ  ശല്യപ്പെടുത്തുന്നത്‌ പതിവായിരുന്നു. ഫോട്ടോയെടുത്തശേഷം സാമൂഹ്യ മാധ്യമങ്ങളിൽ  മോശമായി പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി. അനുസരിക്കാതെയായപ്പോൾ മൊബൈലിൽ വിവിധ തരം കത്തികളുടെ ചിത്രങ്ങൾ കാണിച്ച്‌ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി. ഭീഷണിക്ക്‌ വഴങ്ങാതെയായപ്പോഴാണ്  ബലപ്രയോഗത്തിന‌് മുതിർന്നത‌്. പ്രതി ഒളിവിലാണെന്ന്‌  പൊലീസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home