വാഗമണ്ണില്‍ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

വാഗമണ്‍ > വാഗമണ്ണില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു. ശനിയാഴ്ച്ച ഉച്ചയോടെ വാഗമണ്‍ ഏലപ്പാറ റൂട്ടില്‍ നല്ലതണ്ണിക്കു സമീപമാണ് അപകടം നടന്നത്. വൈക്കം സ്വദേശികളായിരുന്നു വാഹനത്തില്‍ സഞ്ചരിച്ചിരുന്നത്.
300 അടി താഴ്ച്ചയിലേക്ക് വാഹനം മറിയുകയായിരുന്നു എന്നാണ് വിവരം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ നില ഗുരുതരമെന്നാണ് വിവരം.









0 comments