അരലക്ഷം വീടുകളുടെ സർവേ പൂർത്തിയാക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2018, 05:47 PM | 0 min read


 തൃക്കാക്കര
ജില്ലയിൽ പ്രളയം ബാധിച്ച അര ലക്ഷം വീടുകളുടെ സർവെ പൂർത്തിയായി. രണ്ട് ലക്ഷത്തോളം വീടുകളിലാണ് പ്രളയം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന‌് പതിനായിരം രൂപ ലഭിച്ച കുടുംബങ്ങളിലാണ് സർവെ നടത്തുന്നത്. വീടുകളുടെ നാശനഷ്ടം കണക്കാക്കുന്നതിനാണ് സർവെ. പ്രത്യേകമൊബൈൽ ആപ്ലിക്കേഷൻവഴി ഫോട്ടോയും വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. കോളേജ് വിദ്യാർഥികളാണ് സർവെ നടത്തുന്നത്.

ഇതിനായി ജില്ലയിലെ 87 കോളേജുകളിൽ നിന്നുള്ളവരാണ‌് പ്രവർത്തിക്കുന്നത്. അടിയന്തര ധന സഹായമായ 10,000 രൂപ ലഭിച്ചില്ലെന്ന മുന്നൂറോളം പരാതികൾ കലക്ടർക്ക് ലഭിച്ചിട്ടുണ്ട്. ബിഎൽഒമാരാണ് ആദ്യഘട്ടം വീടുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചത്. ഒരു വീട്ടിൽ ഒരു വിദ്യാർഥിയാണ് (പെൺകുട്ടികളാണെങ്കിൽ രണ്ട് പേർ) വീതമാണ‌് സർവെ നടത്തുന്നത്.  ഓപ്പൺ സോഴ്സ് ക്രൗഡ് സോഴ്സിങ‌്ഫ്ലാ റ്റ്ഫോമുകൾ വഴി കേരള ഐടി മിഷൻ തയ്യാറാക്കിയ മൊബൈൽ ആപ്പ് ആണ് ഉപയോഗിക്കുന്നത്.

മുട്ടൊപ്പം വെള്ളം കയറിയ വീടുകളെ 15 ശതമാനം പ്രളയബാധിതമായാണ‌് കണക്കാക്കുന്നത‌്. തറയ്ക്ക് കേടു വന്നത് 16 മുതൽ 29 ശതമാനമായി രേഖപ്പെടുത്തും. ജനൽ﹣ വാതിൽ പൊക്കത്തിൽ വെള്ളം കയറിയത് 30 മുതൽ 59 ശതമാനം വരെയും ഒന്നോ അതിലേറെയോ ചുവരുകൾ തകർന്നത് 60 മുതൽ 74 ശതമാനവും മേൽക്കൂര തകർന്നത് 75 ശതമാനവുമാണ് കണക്കാക്കുന്നത്.
സർവെ കഴിഞ്ഞാൽ തദ്ദേശ സ്ഥാപനങ്ങളിലെ അസി. എൻജിനിയറോ ഓവർസിയറോ പരിശോധിച്ചശേഷം സെക്രട്ടറിമാർ അംഗീകാരം നൽകണം. പരിശോധകനായി 1559 പേരുടെ ലിസ‌്റ്റ‌് ലഭിച്ചിച്ചതായും ഇതിൽ 155 എണ്ണത്തിന് അനുമതി നൽകിയതായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home