നടുവിലില്‍ ആര്‍എസ്എസ് അക്രമണം; സിപിഐ എം പ്രവര്‍ത്തകന് വെട്ടേറ്റു

ആലക്കോട് (കണ്ണൂർ) > നടുവിലില്‍ സിപിഐ എം പ്രവര്‍ത്തകനെ ആർഎസ്‌എസുകാർ വെട്ടിപ്പരിക്കേൽപ്പിച്ചു. നടുവില്‍ സ്വദേശിയും മല്‍സ്യ തൊഴിലാളിയുമായ അമ്പഴത്തിനാല്‍ പ്രജീഷ് (21)നെയാണ് ആര്‍എസ്എസുകാര്‍ മാരകായുധങ്ങളുമായി വളഞ്ഞിട്ട് അക്രമിച്ചത്.
തലക്കും, പുറത്തും വെട്ടുകൊണ്ട പ്രജീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴച രാത്രി 10 മണിയോടെയാണ് ആക്രമണം. നടുവില്‍ ടൗണില്‍ മീന്‍ വില്പന നടത്തുന്ന പ്രജീഷിനെ ജോലി സ്ഥലത്ത് വെച്ച് ആര്‍എസ്എസുകാര്‍ സംഘടിച്ചെത്തി അക്രമിക്കുകയായിരുന്നു. ഇവരുടെ അക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് തന്റെ ബൈക്കുമെടുത്ത് പോകവേ സംഘം പിന്തുടര്‍ന്ന് മണ്ടളം എസ്എന്‍ഡിപി മന്ദിരത്തിന് സമീപത്ത് വെച്ച് മാരകമായി വീണ്ടും വെട്ടി പരിക്കേല്പിക്കുകയായിരുന്നു.
മുതിരമല ഷിബു, കപ്പള്ളി ശ്രീജിത്ത്, കപ്പള്ളി ലിജിത്ത്, പി ജെ സോണി, അജിത്ത് എന്ന കുട്ടന്‍, കോയാടന്‍ ദിനേശന്റെ മകന്‍ അമര്‍നാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമണം. വടിവാള്‍, ഇരുമ്പ് തെണ്ട് എന്നിവ ഉപയോഗിച്ചാണ് അക്രമണം.









0 comments