എലിപ്പനി പ്രതിരോധത്തിനെതിരെ വ്യാജ പ്രചാരണം: ജേക്കബ്ബ് വടക്കഞ്ചേരിയെ അറസ്റ്റുചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2018, 06:56 AM | 0 min read

കൊച്ചി> വ്യാജ ആരോഗ്യ പ്രചാരകന്‍ ജേക്കബ്ബ് വടക്കഞ്ചേരിയെ പൊലീസ് അറസ്റ്റുചെയ്തു. എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയതിനു ഇയാള്‍ക്കെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. തൃപ്പൂണിത്തുറയില്‍ നിന്നായിരുന്നു അറസ്റ്റ്.

ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധത്തിനായി കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡോക്സിസൈക്ലിനെതിരെയായിരുന്നു വടക്കഞ്ചേരിയുടെ ഒടുവിലത്തെ പ്രചരണം.ഡോക്സിസൈക്ലിന്‍ ആന്റിബയോട്ടിക് മരുന്നാണെന്നും, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നാണ് ലോകാരോഗ്യസംഘടനയടക്കം നിര്‍ദ്ദേശിക്കുന്നതെന്നും വടക്കാഞ്ചേരി ലൈവ് വീഡിയോയില്‍ പറയുന്നു.മറ്റു കെമിക്കലുകളും ഭക്ഷ്യവസ്തുക്കളുമായി ഡോക്സിസൈക്ലിന്‍ പ്രതിപ്രവര്‍ത്തനം നടത്തുകയും, ഇന്നല്ലെങ്കില്‍ നാളെ അതിന്റെ ദൂഷ്യവശങ്ങള്‍ മരുന്നു കഴിക്കുന്നയാളെ രോഗിയാക്കി മാറ്റുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

നേരത്തേ നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജപ്രചരണത്തിന്റെ പേരില്‍ ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസെടുത്തിരുന്നു.

നിപ്പാ വൈറസ് എന്നൊരു വൈറസില്ലെന്നും മരുന്നുമാഫിയയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു വടക്കഞ്ചേരിയുടെ പ്രചരണം. കീടനാശിനികളോ, ഭക്ഷണത്തിലെ പ്രശ്നമോ മറ്റോ ആണ് പേരാമ്പ്രയിലുണ്ടായ മരണങ്ങള്‍ക്ക് കാരണമെന്നും വടക്കഞ്ചേരി പ്രചരിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home