അക്ഷരമുറ്റം: സ‌്കൂൾ മത്സരം നവം. 7ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 04, 2018, 07:14 PM | 0 min read


കേരളത്തിന്റെ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന് നവംബർ ഏഴിന് തുടക്കമാകും. സെപ്തംബർ 19ന് നടത്താനിരുന്ന സ്കൂൾതല മത്സരങ്ങൾ പ്രളയത്തെ തുടർന്നുണ്ടായ പ്രയാസങ്ങൾ കണക്കിലെടുത്താണ് നവംബറിലേക്ക് മാറ്റിയത്.

സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും നവംബർ ഏഴിന് പകൽ രണ്ടിന് എൽപി, യുപി, സെക്കൻഡറി, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ക്വിസ് മത്സരം നടക്കും. സ്കൂൾ മത്സരത്തിൽ 25 ചോദ്യങ്ങളുണ്ടാകും. ഈവർഷം ജൂൺമുതൽ ഒക്ടോബർവരെ ദേശാഭിമാനി ദിനപത്രം, അക്ഷരമുറ്റം, കിളിവാതിൽ എന്നിവയിൽ വന്ന വിവരങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധർ തയ്യാറാക്കിയ ചോദ്യാവലിയിലാണ് മത്സരം. പൊതുവിജ്ഞാനത്തെയും പാഠഭാഗങ്ങളെയും അടിസ്ഥാനമാക്കിയും ചോദ്യങ്ങളുണ്ടാകും.

സ്കൂളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവർക്ക് പുസ്തകങ്ങളും സർട്ടിഫിക്കറ്റുമാണ് സമ്മാനം. സ്കൂൾ വിജയികൾ വ്യക്തിഗതമായാണ് ഉപജില്ലയിൽ മത്സരിക്കുക.

ഉപജില്ലയിൽ ഒന്നും മൂന്നും സ്ഥാനത്തെത്തുന്നവർ ഒരു ടീമായും രണ്ടും നാലും സ്ഥാനത്തെത്തുന്നവർ മറ്റൊരു ടീമായും ജില്ലയിലും സംസ്ഥാനതലത്തിലും മത്സരിക്കും. നവംമ്പർ 18നാണ് ഉപജില്ലാ മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Home