മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ റിലയൻസ് ഫൗണ്ടേഷൻ 21 കോടി സംഭാവന നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2018, 02:11 PM | 0 min read

തിരുവനന്തപുരം > റിലയൻസ് ഫൗണ്ടേഷൻ 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തു. റിലയൻസ്‌ ഫൗണ്ടേഷൻ ചെയർപേഴ്സൺ നിതാ അംബാനിയാണ്‌ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്‌.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ധനസമാഹരണത്തിന്‌ രാജ്യത്തെമ്പാടും മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌. രാജ്യത്തിനകത്തും പുറത്തും നിന്നായി സംഭാവനകൾ എത്തുന്നു.

തിങ്കളാഴ്‌ചവരെ 727.36 കോടി രൂപയാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ലഭിച്ചിട്ടുള്ളത്‌. ഓൺലൈൻ സംഭാവനകളുടെ വിവരങ്ങൾ https://donation.cmdrf.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home