ദുരിതാശ്വാസ ഫണ്ട‌് : ആഹ്വാനമില്ലാതിരുന്നിട്ടും എറണാകുളം ജില്ലയിൽ സിപിഐ എമ്മിന‌് ലഭിച്ചത‌് 16.52 ലക്ഷം

കൊച്ചി > സിപിഐ എമ്മിന്റെ നേതൃത്വത്തിൽ നടന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട‌് സംഭരണത്തിൽ നിന്ന‌് ദുരന്തബാധിതമേഖല എന്ന നിലയ‌്ക്ക‌് ഒഴിവാക്കിയിട്ടും ജില്ലയിൽ ജനം നൽകിയത‌് 16,52,306 രൂപ. സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പത്രങ്ങളിൽ കണ്ട‌് ചില ഘടകങ്ങൾ സ്വമേധയാ നടത്തിയ സംഭരണത്തിലാണ‌് ഈ തുക ലഭിച്ചത‌്.
തൃപ്പുണിത്തുറ ഏരിയാ കമ്മിറ്റി 708061‐ രൂപയും, മുളന്തുരുത്തി ഏരിയാ കമ്മിറ്റി 400000‐ രൂപയും, പള്ളുരുത്തി ഏരിയാ കമ്മിറ്റി 315000‐ രൂപയും, കൊച്ചി ഏരിയാ കമ്മിറ്റി 229245‐ രൂപയുമാണ‌് ശേഖരിച്ചത‌്. ലഭിച്ച 1652306‐ രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചതായി ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അറിയിച്ചു.
0 comments